

ദോഹ: ദോഹ അന്താരാഷ്ട പുസ്തകമേളയുടെ ലോഗോ 20ന് പ്രകാശനം ചെയ്യും. സാംസ്‌ക്കാരിക മന്ത്രാലയത്തിന് കീഴില്‍ നടക്കുന്ന 31-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള 2022 ജനുവരി 13 മുതല്‍ 22 വരെയാണ് അരങ്ങേറുക.

മേഖലയിലെ വലുതും പഴക്കം ചെന്നതുമായ പുസ്തകമേളയിലൊന്നായ ദോഹ അന്താരാഷ്ട്ര പുസ്തകമേള 1972ലാണ് ആരംഭിച്ചത്. ആദ്യകാലത്ത് രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന പുസ്തകമേള 2002 മുതലാണ് പ്രതിവര്‍ഷമായത്.


ഗള്‍ഫ്, അറബ്, വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകമേള അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

