ജി-റിംഗ് റോഡിലെ ലോജിസ്റ്റിക് സിറ്റി ഇന്റര്‍ചേഞ്ച് ജോലികള്‍ അശ്ഗാല്‍ പൂര്‍ത്തിയാക്കി

Web Desk
1 Min Read

ദോഹ: പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ ലോജിസ്റ്റിക് സിറ്റി ഇന്റര്‍ചേഞ്ചിന്റെ പൂര്‍ത്തീകരണം പ്രഖ്യാപിച്ചു. സഹമന്ത്രിയും ഖത്തര്‍ ഫ്രീ സോണ്‍സ് അതോറിറ്റി ചെയര്‍മാനുമായ അഹ്മദ് അല്‍ സയ്യിദ്, പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ പ്രസിഡന്റ് ഡോ. സാദ് ബിന്‍ അഹമ്മദ് അല്‍ മുഹന്നദി തുടങ്ങിയവര്‍ പങ്കെടത്തു.

city exchange

എയര്‍പോര്‍ട്ട് ഇന്റര്‍ചേഞ്ചിന് മുമ്പ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ തെക്കുപടിഞ്ഞാറായി ഫ്രീ സോണിലെ ജി-റിംഗ് റോഡിന്റെ തെക്ക് പ്രവേശന കവാടത്തില്‍ സ്ഥിതി ചെയ്യുന്ന ലോജിസ്റ്റിക് സിറ്റി ഇന്റര്‍ചേഞ്ച് കിഴക്കും പടിഞ്ഞാറും ഫ്രീ സോണിനെ നേരിട്ട് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായും ജി റിങ് റോഡ്, ചുറ്റുമുള്ള റോഡുകളായ റാസ് ബു അബൗദ് സ്ട്രീറ്റ്, എയര്‍പോര്‍ട്ട് റോഡ്, സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍, അല്‍ വക്ര റോഡ് എന്നിവയുമായി ബന്ധിപ്പിക്കുമെന്ന് അശ്ഗാല്‍ പറഞ്ഞു.

ദോഹ മെട്രോ, ഫ്രീ സോണിനെ പിന്തുണയ്ക്കുന്ന ലോജിസ്റ്റിക് കമ്പനികള്‍, ബിസിനസ് ഇന്നൊവേഷന്‍ പാര്‍ക്ക് പോലുള്ള മറ്റ് പ്രധാന പൊതുസ്ഥാപനങ്ങള്‍ തുടങ്ങിയ തന്ത്രപരവും സുപ്രധാനവുമായ സൗകര്യങ്ങള്‍ ഇതുവഴി ലഭിക്കും. റാസ് ബു ഫോന്താസിലെ ഫിഫ വേള്‍ഡ് കപ്പ് 2022 ഫാന്‍ വില്ലേജിലേക്കും പ്രവേശനം സുഗമമാക്കുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!