മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കണം

Web Desk
1 Min Read

അങ്കമാലി: എല്ലാ ആശുപത്രികളിലും മുഴുവന്‍ വിഭാഗങ്ങളുടേയും സേവനം ഉറപ്പ് വരുത്തിയും സൗജന്യ ചികിത്സ ഉറപ്പാക്കിയും മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്ന് കെ എ ടി എഫ് അങ്കമാലി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. പല ആശുപത്രികളിലും മെഡിസെപ്പ് വഴി ചികിത്സ തേടുന്ന ജീവനക്കാര്‍ക്ക് തുഛമായ തുക മാത്രം പാക്കേജ് വഴി അനുവദിക്കുന്നതിനാല്‍ ഭീമമായ തുക പലപ്പോഴും അടക്കേണ്ടി വരുന്നു.

city exchange

ഒന്നിലേറെ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സ വേണ്ടി വരുമ്പോള്‍ പല ആശുപത്രികളിലും എല്ലാ വിഭാഗങ്ങള്‍ ഇല്ലാത്തതും പ്രശ്‌നമാകാറുണ്ടെന്നും തുക വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ച് എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സ ഉറപ്പ് വരുത്തണമെന്നും കെ എ ടി എഫ് സംസ്ഥാന കൗണ്‍സിലര്‍ സി എസ് സിദ്ധീഖ് ആവശ്യപ്പെട്ടു. ഉപജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ഭാരവാഹികളായി ഫാത്തിമ കെ എ (പ്രസിഡന്റ്), മുഹമ്മദ് സാലിം കെ എ (സെക്രട്ടറി), നജിയ പി ആര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മുര്‍ഷിദ് എളയൂര്‍, ത്വാഹ എ എം എന്നിവര്‍ സംസാരിച്ചു. മുജീബ് കെ എസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Share This Article
Leave a Comment
error: Content is protected !!