പ്രഭുദേവ നായകനായെത്തുന്ന ചിത്രം പ്രഖ്യാപിച്ച് ബ്ലൂ ഹില്‍ ഫിലിംസ്

Web Desk
1 Min Read

കൊച്ചി: തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭുദേവയെ നായകനാക്കി നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് ബ്ലൂ ഹില്‍ ഫിലിംസ്. തേര്, ജിബൂട്ടി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ബ്ലൂ ഹില്‍ നൈല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി പി സാമാണ്.

city exchange

തേരിന്റെ രചന നിര്‍വഹിച്ച ദിനില്‍ പി കെ ആണ് ഈ ചിത്രത്തിന്റെയും കഥയും തിരക്കഥയുമൊരുക്കുന്നത്. ബ്ലൂ ഹില്‍ ഫിലിംസിന്റെ മൂന്നാമത്തെ പ്രൊഡക്ഷന്‍ ചിത്രം ഹൈ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

മലയാള ടെലിവിഷന്‍ രംഗത്തെ ഹിറ്റ് പരിപാടിയായ ഉപ്പും മുകളുമെന്ന പരിപാടിയുടെ സംവിധാനത്തിനു ശേഷം മലയാള സിനിമയിലേക്ക് അമിത് ചക്കാലക്കലിനെ നായകനാക്കി രണ്ടു ചിത്രങ്ങള്‍ ഒരുക്കിയ എസ് ജെ സിനുവിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന പ്രഭുദേവ ചിത്രത്തിന്റെ മറ്റു താരങ്ങളെയും അണിയറ പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടനുണ്ടാകും. ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!