മദ്‌റസ ഫെസ്റ്റ് സമാപിച്ചു

Web Desk
1 Min Read

വക്‌റ: തഅലീമുല്‍ ഖുര്‍ആന്‍ മദ്രസ വക്‌റ ബ്രാഞ്ച് സ്റ്റുഡന്‍സ് ഫെസ്റ്റ് സമാപിച്ചു. കെ ജി, ജൂനിയര്‍, സബ്ജൂനിയര്‍, സീനിയര്‍ എന്നീ കാറ്റഗറിയില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ബ്രിട്ടീഷ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന പരിപാടിയുടെ സമാപന സംഗമം ഐ സി എഫ് വക്‌റ സെക്ടര്‍ പ്രസിഡന്റ്് ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഐ സി എഫ് ഖത്തര്‍ നാഷണല്‍ പ്രസിഡണ്ട് പറവണ്ണ അബ്ദുറസാഖ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

city exchange

കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയുമായ എന്‍ അലി അബ്ദുള്ള വിശിഷ്ടാതിഥിയായിരുന്നു. ഐ സി എഫ് നാഷണല്‍ ഭാരവാഹികളായ അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, റഹ്മത്തുള്ള സഖാഫി, അഹ്മദ് സഖാഫി, അബ്ദുല്‍ കരീം ഹാജി കാലടി, അസീസ് സഖാഫി പാലോളി, സിറാജ് ചൊവ്വ, ഉമ്മര്‍ കൊണ്ടുതോട്, ജമാല്‍ അസ്ഹരി, ഉമര്‍ ഹാജി, അഷ്‌റഫ് സഖാഫി തിരുവള്ളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാഗതസംഘം കണ്‍വീനര്‍ സാജിദ് മാട്ടൂല്‍ സ്വാഗതവും ഹാരിസ് ഫാദലി ഉസ്താദ് നന്ദിയും പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!