

ദോഹ: സൂഖ് വാഖിഫില്‍ നടന്ന ഇന്ത്യന്‍ മാമ്പഴ പ്രദര്‍ശനം ‘ഇന്ത്യന്‍ ഹംബ’ സമാപിച്ചു. പത്ത് ദിവസം നീണ്ട പ്രദര്‍ശനത്തില്‍ ആകെ 126,935 കിലോഗ്രാം മാമ്പഴമാണ് വിറ്റഴിച്ചത്. 2024 മെയ് 30 മുതല്‍ ജൂണ്‍ 8 വരെ നടന്ന പ്രദര്‍ശനം സൂഖ് വാഖിഫും ഖത്തറിലെ ഇന്ത്യന്‍ എംബസിയും സംയുക്തമായാണ് സംഘടിപ്പിച്ചത്.

അല്‍ഫോന്‍സാ, ബംഗനപ്പള്ളി, നീലം, മല്‍ഗോവഎന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന മാമ്പഴ ഇനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 60 കമ്പനികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.

ഇ്ന്ത്യന്‍ മാമ്പഴ പ്രദര്‍ശനം വന്‍ വിജയമായിരുന്നുവെന്നും പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ കൂടിതലായിരുന്നു പൊതുജനങ്ങളുടെ പങ്കാളിത്തമെന്നും ഹമ്പ മാംഗോ ഫെസ്റ്റിവലിന്റെ ജനറല്‍ സൂപ്പര്‍വൈസര്‍ ഖാലിദ് സെയ്ഫ് അല്‍ സുവൈദി പറഞ്ഞു.
