ഇന്‍കാസ് ഖത്തര്‍ സ്ഥാപക നേതാവ് കെ സി വര്‍ഗീസിന്റെ 20-ാം ചരമ വാര്‍ഷികാചരണം: സ്ഥാപക നേതാക്കളെ ആദരിച്ചു

Web Desk
1 Min Read

ദോഹ: ഇന്‍കാസ് ഖത്തര്‍ സ്ഥാപക നേതാവും ഐ സി സി പ്രസിഡന്റുമായിരുന്ന കെ സി വര്‍ഗ്ഗീസിന്റെ 20-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ കോട്ടയം ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

city exchange

ഐ സി സി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇന്‍കാസ് ഖത്തറിന്റെ സ്ഥാപന ഘട്ടത്തില്‍ കെ സി വര്‍ഗ്ഗീസിനൊപ്പം പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കളായ ജോപ്പച്ചന്‍ തെക്കെകുറ്റ്, കെ കെ ഉസ്മാന്‍ എന്നിവരെ ആദരിച്ചു.

ഇന്‍കാസ് കോട്ടയം ജില്ലാ പ്രസിഡന്റ് അജറ്റ് എബ്രഹാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസഫ് സ്വാഗതവും ഉപദേശക സമിതി ചെയര്‍മാന്‍ മുഹമ്മദ് സിയാദ് നന്ദിയും പറഞ്ഞു. ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സിദ്ധീഖ് പുറായില്‍ മുഖ്യപ്രഭാഷണം നടത്തി.

കെ സി വര്‍ഗ്ഗീസിന്റെ അടുത്ത സഹപ്രവര്‍ത്തകനായിരുന്ന സോനു അഗസ്റ്റിന്‍, ഇന്‍കാസ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, അജയ് ജേക്കബ്ബ്, ബിജോയ് ചാക്കോ, കൂടാതെ മറ്റ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും കെ സി വര്‍ഗ്ഗീസിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളും സാമൂഹിക രംഗത്തെ സംഭാവനകളും അനുസ്മരിച്ച് സംസാരിച്ചു.

- Advertisement -
Ad image

പ്രമുഖ നേതാക്കളും നിരവധി ഇന്‍കാസ് പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങ് കെ സി വര്‍ഗ്ഗീസിന്റെ സമര്‍പ്പിത ജീവിതവും ഇന്‍കാസ് ഖത്തറിന്റെ വളര്‍ച്ചയ്ക്കായി നല്‍കിയ സംഭാവനകളും ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം സ്ഥാപക നേതാക്കളുടെ സേവനങ്ങളെ ആദരിക്കുന്ന സ്മരണീയ വേദിയായും മാറി.

Share This Article
Leave a Comment
error: Content is protected !!