

കണ്ണൂര്‍: കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഹജ്ജ് ക്യാമ്പില്‍ കണ്ണൂരില്‍ നിന്നുള്ള അവസാന ഫ്‌ളൈറ്റിലെ ഹാജിമാരെ യാത്ര അയക്കാനെത്തി.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫിയോടൊപ്പം അദ്ദേഹം ഹാജിമാരെ അഭിസംബോധന ചെയ്യുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.

ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, സംഘാടക സമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഇബ്‌റാഹിം ഹാജി ഏലാംകോട്, ഇസ്ഹാഖലി കല്ലിക്കണ്ടി, ഫൈസല്‍ മുഴപ്പിലങ്ങാട് എന്നിവരും കൂടെയുണ്ടായിരുന്നു.
കണ്ണൂരില്‍ നിര്‍മ്മാണമാരംഭിക്കുന്ന പുതിയ ഹജ്ജ് ഹൗസ് പദ്ധതിയിലേക്ക് എല്ലാവരുടെയും സഹകരണം വേണമെന്ന ചെയര്‍മാന്റെ അഭ്യര്‍ഥന മുഖവിലക്കെടുത്ത് എല്ലാവരും അതിനോട് സഹകരിക്കണമെന്ന് ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

