വേനല്‍ ചൂടില്‍ ബൈക്ക് ഡെലിവറി സമയത്തില്‍ നിയന്ത്രണം

Web Desk
1 Min Read

ദോഹ: ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 15 വരെ വേനല്‍ക്കാലത്ത് രാവിലെ 10 മുതല്‍ വൈകിട്ട മൂന്നര വരെ മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിച്ചുള്ള ഡെലിവറി സംവിധാനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

city exchange

ഡെലിവറി തൊഴിലാളികള്‍ക്ക് ചൂടിന്റെ അപകടസാധ്യതകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനായാണ് ഈ പ്രഖ്യാപനം.

ഡെലിവറി കമ്പനികള്‍ക്ക് പകല്‍ സമയത്ത് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നര വരെ അവരുടെ സേവനങ്ങള്‍ നിര്‍വഹിക്കാന്‍ കാറുകള്‍ ഉപയോഗിക്കാന്‍ മാത്രമേ നിയമം അനുവദിക്കുയുള്ളു.

ഡെലിവറി സേവനങ്ങളുടെ ഉപയോക്താക്കള്‍ വേനല്‍ക്കാല സൂര്യന്റെ ചൂടില്‍ സേവനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാനും ഓര്‍ഡറുകള്‍ നല്‍കുമ്പോള്‍ ക്ഷമ പാലിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!