കെ എം സി സി ഖത്തര്‍ എച്ച് ആര്‍ ഡി വിങ് ഗെറ്റ് ഹയേര്‍ഡ് സ്മാര്‍ട്ടര്‍ കരിയര്‍ ഡവലപ്‌മെന്റ് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

Web Desk
2 Min Read

ദോഹ: തൊഴില്‍ രംഗത്തെ വെല്ലുവിളികള്‍ നേരിടാനായി നാം സജ്ജമാകണമെന്നും പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും സ്വയം പരിശീലനങ്ങളിലൂടെ വെല്ലുവിളികളെ അതിജീവിക്കാന്‍ നമുക്ക് സാധിക്കണമെന്ന് കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത് അഭിപ്രായപ്പെട്ടു. കെ എം സി സി ഖത്തര്‍ സംസ്ഥാന ഉപവിഭാഗമായ എച്ച് ആര്‍ ഡി വിഭാഗം രജിസ്റ്റര്‍ ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും തൊഴിലന്വേഷകര്‍ക്കും വേണ്ടി സംഘടിപ്പിച്ച തൊഴില്‍ പരിശീലന പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

സി ജി ദോഹയിലെ എമേര്‍ജിംഗ് വര്‍ക്‌ഫോഴ്‌സ് ഡയറക്ടര്‍ മുബാറക്ക് മുഹമ്മദ് നേതൃത്വം നല്‍കി. തൊഴിലാളികള്‍ക്കും തൊഴിലന്വേഷകര്‍ ശ്രദ്ധിക്കേണ്ട മേഖലയായ എ ഐ അധിഷ്ഠിത സി വി നിര്‍മ്മാണം, എ ടി എസ് ഓപ്റ്റിമൈസേഷന്‍, ലിങ്ക്ഡ്ഇന്‍ ബ്രാന്‍ഡിംഗ്, അഭിമുഖ നൈപുണ്യങ്ങള്‍, കരിയര്‍ മാപ്പിംഗ്, വ്യക്തിഗത ബ്രാന്‍ഡിംഗ് (എ ഐ ബേസ്ഡ് സി വി ബില്‍ഡിംഗ്, എ ടി എസ് ഓപ്റ്റമൈസേഷന്‍, ലിങ്ക്ഡ്ഇന്‍ ബ്രാന്റിംഗ്, ഇന്റര്‍വ്യൂ സിക്സ്ല്#, കരിയര്‍ മാപിംഗ്. പേഴ്‌സണല്‍ ബ്രാന്റിംഗ്) വിവിധ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. തുമാമ കെ എം സി സി ഹാളില്‍ സംഘടിപ്പിച്ച പരിപാടി രജിസ്റ്റര്‍ ചെയ്ത നിരവധി പേര്‍ പങ്കെടുത്തു. വിങ് ചെയര്‍മാന്‍ ഷരീഫ് മാമ്പയില്‍ അധ്യക്ഷത വഹിച്ചു.

യാസീന്‍ അബ്ദുല്‍ ഹമീദ് തച്ചറോത്ത് ഖിറാഅത്ത് നിര്‍വഹിച്ചു. ജമ്മു- കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവരുടെയും ദുഃഖത്തില്‍ മൗനമാചരിച്ച് സദസ്സ് ആദരവ് നല്‍കി. പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍ ദസ്തൂര്‍ ഗ്രൂപ്പിന്റെ പ്രതിനിധികളായ അന്‍വര്‍, ഷഫീഖ് എന്നിവര്‍ക്കും പരിശീലകന്‍ മുബാറക് മുഹമ്മദിനുമുള്ള ഉപഹാരം ചടങ്ങില്‍ സലീം നാലകത്ത്, വുമണ്‍സ് വിങ് ചെയര്‍പേഴ്‌സണ്‍ മൈമൂന സൈനുദ്ധീന്‍ തങ്ങള്‍ എന്നിവര്‍ കൈമാറി.

വിങ് ഇന്‍ചാര്‍ജ് അഷറഫ് ആറളം, സംസ്ഥാന വൈസ് പ്രസിഡണ്ട് സിദ്ധീഖ് വാഴക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി ടി കെ ബഷീര്‍, സോഷ്യല്‍ ഗാര്‍ഡ് ചെയര്‍മാന്‍ മജീദ് കയ്പമംഗലം സംബന്ധിച്ചു.

- Advertisement -
Ad image

എച്ച് ആര്‍ ഡി വിങ് വൈസ് ചെയര്‍മാന്‍ മുഹമ്മദലി നാനാക്കല്‍, അംഗങ്ങളായ ഷബീര്‍ എടവണ്ണപ്പാറ, ഫൈസല്‍ മൊഹിയുദ്ദീന്‍, അഹമ്മദ് അബ്ദുല്‍ ലത്തീഫ്, ഷബീര്‍ എ പി, റാഷിദ് കെ കെ സി, ഷമീര്‍ മണ്ണാറോട്ട്, ഫാത്തി, ആഷിഖ് എസ് കെ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്കി. ജനറല്‍ കണ്‍വീനര്‍ നൗഫല്‍ അമാന്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ ഖലീല്‍ ഇബ്രാഹിം ബറക്ക നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!