ഖത്തര്‍ ജയിലുകളിലെ ഇന്ത്യന്‍ തടവുകാര്‍കക്ക് ജയില്‍ ലൈബ്രറിയിലേക്ക് ഐ സി ബി എഫ് പുസ്തകങ്ങള്‍ നല്‍കി

Web Desk
2 Min Read

ദോഹ: ലോക പുസ്തക ദിനാചരണത്തിന്റെ ഭാഗമായി ഖത്തര്‍ ജയിലുകളിലെ ഇന്ത്യന്‍ തടവുകാര്‍ക്ക് വേണ്ടി ജയില്‍ ലൈബ്രറിയിലേക്ക് നൂറിലേറെ പുസ്തകങ്ങള്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബിനെവൊലന്റ് ഫോറം (ഐ സി ബി എഫ്) സംഭാവന നല്‍കി.

city exchange

പഠനത്തിനും ആത്മപരിശോധനയ്ക്കും പുനരധിവാസത്തിനുമുള്ള ഐ സി ബി എഫിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതാണ് ഈ സംരംഭമെന്ന് ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ വ്യക്തമാക്കി. ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ഐ സി ബി എഫ് നടത്തിവരുന്ന സമര്‍പ്പിത സേവനങ്ങളുടെ തുടര്‍ച്ചയായാണ് ഈ പ്രവര്‍ത്തനം. വിവിധ ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലുള്ള പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പ്രത്യേക ശേഖരം, സ്വന്തം നാടിനോടുള്ള ബന്ധം നഷ്ടപ്പെട്ടതായി തോന്നുന്ന തടവുകാരില്‍ ആശ്വാസവും പരിചിതത്വവും നല്‍കുന്നതാണ്. മാതൃഭാഷയില്‍ വായിക്കുന്നത് അറിവിനേക്കാള്‍ കൂടുതല്‍ അത് ആത്മശാന്തി, പ്രതീക്ഷ, ആത്മബന്ധം എന്നിവ നല്‍കുന്ന ഒരു മാര്‍ഗമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐ സി ബി എഫ് ലൈബ്രറിയില്‍ നിന്നുള്ള ഈ പുസ്തകങ്ങള്‍ തടവുകാര്‍ക്ക് പഠിക്കാനും വളരാനും വായനയിലൂടെ മാനസികശാന്തി കണ്ടെത്താനും സഹായിക്കുന്ന ഒരു നല്ല കൂട്ടായ്മയായി മാറുന്നു. ചിലപ്പോള്‍ ഒരു പുസ്തകം പേജുകള്‍ മാത്രം തുറക്കുന്നതല്ല. അത് ഹൃദയങ്ങളും പുതിയ തുടക്കങ്ങളും തുറക്കുന്നു. ചെറിയൊരു പ്രവര്‍ത്തിയായെങ്കിലും മനസ്സുകളെ വളര്‍ത്തുകയും ആത്മാവിനെ ഉണര്‍ത്തുകയും ചെയ്യുന്ന ശക്തമായ ചുവടുവെയ്പ്പാണ് ഇതെന്നും ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി പറഞ്ഞു.

ഐ സി ബി എഫ് ഭാരവാഹികള്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം എല്ലാ ആഴ്ച്ചകളിലും ജയിലുകള്‍ സന്ദര്‍ശിച്ച് ഇന്ത്യന്‍ തടവുകാര്‍ക്ക് പിന്തുണ നല്‍കുകയും അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും കുടുംബ ആവശ്യങ്ങള്‍ക്കും സഹായം നല്‍കുകയും സ്വന്തം നാട്ടുകാരുമായി ബന്ധപ്പെടാന്‍ സഹായിക്കുകയും ചെയ്യുന്നു.

- Advertisement -
Ad image

ഐ സി ബി എഫ് ഗാര്‍ഹിക തൊഴിലാളി- ജയില്‍ വിഭാഗം മേധാവി നീലാംബരി ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഐ സി ബി എഫ് അനുബന്ധ സംഘടനകളുടെ സഹകരണത്തോടെ അവര്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യുകയും ഈ സംരംഭത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്നും ഇത്തരം മാതൃകാ സംരംഭങ്ങള്‍ തുടരുമെന്ന് ഐ സി ബി എഫ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!