

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് 2023 ഖത്തറിനായുള്ള ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ടൂര്‍ണമെന്റിന്റെ മാനേജിംഗ് ഡയറക്ടറായി ജാസിം അബ്ദുല്‍ അസീസ് അല്‍-ജാസിമിനെ നിയമിച്ചു. ഖത്തറില്‍ എ എഫ് സി ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലെ സുപ്രധാന ചുവടുവെപ്പാണ് ഈ തീരുമാനം.

2023 എ എഫ് സി ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി മുമ്പ് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനെ തെരഞ്ഞെടുത്തിരുന്നു.

1988, 2011 പതിപ്പുകള്‍ക്ക് ശേഷം ഇത് മൂന്നാം തവണയാണ് ഖത്തര്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

