

തിരുവനന്തപുരം: പി സി ജോര്‍ജ്ജിനെതിരെ സ്ത്രീപീഡന പരാതി. സോളാര്‍ കേസിലെ പരാതിക്കാരിയാണ് പി സി ജോര്‍ജ്ജിനെതിരെ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

സ്വപ്ന സുരേഷുമായുള്ള ഗൂഢാലോചന കേസില്‍ മൊഴിയെടുക്കാന്‍ പി സി ജോര്‍ജ്ജിനെ വിളിപ്പിച്ചിരുന്നു. ഇന്നലെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി ഇന്നേക്ക് മാറ്റുകയായിരുന്നു. ജോര്‍ജ്ജിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കവെയാണ് പരാതിക്കാരി പൊലീസിലെത്തിയത്.

2022 ഫെബ്രുവരി 10ന തൈക്കാട് ഗസ്റ്റ് ഹൗസിലാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. 154, 154 എ വകുപ്പുകള്‍ പ്രകാരമാണ് പി സി ജോര്‍ജ്ജിനെതിരെ കേസെടുത്തിരിക്കുന്നത്. പീഡനശ്രമം, ഫോണില്‍ അശ്ലീല സന്ദേശമയച്ചു, ലൈംഗിക താത്പര്യത്തോടെ കടന്നു പിടിച്ചു തുടങ്ങിയ ആരോപണങ്ങള്‍ പരാതിയിലുണ്ട്.
താന്‍ ആരേയും പീഡിപ്പിച്ചിട്ടില്ലെന്നും പിണറായി വിജയനോട് പണം വാങ്ങി പരാതി നല്‍കിയതാണെന്നും പി സി ജോര്‍ജ്ജ് പ്രതികരിച്ചു.

