കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ വിമാനക്കമ്പനികളുടെ സര്‍വീസ് അനുവദിക്കണം: കുവാഖ്

Web Desk
1 Min Read

ദോഹ: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താനുള്ള അനുമതി നല്കണമെന്ന് ഖത്തറിലെ കണ്ണൂര്‍ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. സമീപ വിമാനത്താവളങ്ങളേക്കാള്‍ കണ്ണൂരിലേക്ക് അധിക യാത്രാ നിരക്ക് ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കാനുള്ള നടപടികള്‍ കൈകൊള്ളണമെന്നും ഖത്തറില്‍ നിന്ന് കൂടുതല്‍ ഫ്‌ളൈറ്റുകള്‍ ഷെഡ്യൂള്‍ ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

city exchange

ഐ സി സി മുംബൈ ഹാളില്‍ നടന്ന കുവാഖ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുത്ത അംഗങ്ങളെ സ്ഥാപകാംഗം ശശിധരന്‍ പി വി യോഗത്തിന് പരിചയപ്പെടുത്തി.

പുതിയ ഭാരവാഹികളായി മുഹമ്മദ് നൗഷാദ് അബു (പ്രസി), അമിത്ത് രാമകൃഷ്ണന്‍, നിയാസ് ചിറ്റാലിക്കല്‍ (വൈസ് പ്രസി), വിനോദ് വള്ളിക്കോല്‍ (ജന സെക്ര), സഞ്ജയ് രവീന്ദ്രന്‍ (സെക്ര), റിജിന്‍ പള്ളിയത്ത് (ട്രഷ), ആനന്ദജന്‍ (ജോ ട്രഷ), രതീഷ് മാത്രാടന്‍, കള്‍ച്ചറല്‍ സെക്രട്ടറി), തേജസ് നാരായണന്‍ (ജോ കള്‍ച്ചറല്‍ സെക്രട്ടറി) എന്നിവരെ തെരെഞ്ഞടുത്തു .

- Advertisement -
Ad image

വിനോദ് വള്ളിക്കോല്‍ സ്വാഗതവും ട്രഷറര്‍ ആനന്ദജന്‍ സാമ്പത്തിക റിപ്പോര്‍ട്ടും സഞ്ജയ് രവീന്ദ്രന്‍ അനുശോചന പ്രമേയവും റിജിന്‍ പള്ളിയത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുക്കള്‍ക്കായുള്ളപ്രമേയവും അവതരിപ്പിച്ചു.
അമിത്ത് രാമകൃഷ്ണന്‍ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!