

ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തര്‍ പുതിയ ട്രഷററായി ബിജേഷ് കൈപ്പട പൊന്നാനിയെ തെരഞ്ഞെടുത്തു. നിലവില്‍ ട്രഷറര്‍ ആയിരുന്ന രതീഷ് കക്കോവ് പ്രവാസ ജീവിതത്തില്‍ നിന്നും താത്ക്കാലികമായി വിടപറഞ്ഞ് നാട്ടിലേക്ക് പോകുന്ന കാരണമാണ് പുതിയ ട്രഷററായി ബിജേഷിനെ തെരഞ്ഞെടുത്തത്.

കൂടാതെ മീഡിയ വിംഗിലേക്ക് രാഹുല്‍ ശങ്കര്‍ തയ്യാലിങ്ങലിനേയും എക്സിക്യൂട്ടീവ് അംഗമായി യൂസുഫ് പഞ്ചിലി പറപ്പൂരിനേയും ഉള്‍പ്പെടുത്തി.
യോഗത്തിന് ജനറല്‍ സെക്രട്ടറി മൂസ താനൂര്‍ സ്വാഗതം പറഞ്ഞു.

പ്രസിഡന്റ് ഉസ്മാന് കല്ലന് അധ്യക്ഷത വഹിച്ചു. വി സി മഷ്ഹൂദ്, ഡോ. ഹംസ സുവൈദി, മുസ്തഫ ഹാജി വണ്ടൂര്‍, എം ടി നിലമ്പൂര്‍, അബ്ദുല്‍ ഖാദര്‍ ചേലാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രഷറര്‍ ബിജേഷ് പൊന്നാനി നന്ദി രേഖപ്പെടുത്തി.
