വഖഫ് ബില്ലിന് ശേഷം ചര്‍ച്ച് ബില്ലും കൊണ്ടുവരും; ആര്‍ എസ് എസിനെതിരെ ഒറ്റക്കെട്ടാവണമെന്ന് വി ഡി സതീശന്‍

Web Desk
1 Min Read

വണ്ടൂര്‍: രാജ്യത്ത് വര്‍ഗീയ വിഭജനവും അപരവല്‍ക്കരണവും വന്‍തോതില്‍ വര്‍ധിച്ചു വരികയാണെന്നും സംഘപരിവാര്‍ വഖഫ് ബില്ലിന് ശേഷം ചര്‍ച്ച് ബില്ലും കൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. രാജ്യത്തിന്റെ മതേതര പാരമ്പര്യം കാക്കാന്‍ രാഹുല്‍ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റില്‍ ഉണ്ടാകണം.

city exchange

പിണറായി വിജയന്‍ കട്ടുമുടിച്ചതിന് കേരളം ഇന്നനുഭവിക്കുകയാണ്. കേസുകള്‍ മൂടിവയ്ക്കാന്‍ ആര്‍ എസ് എസിന്റെ ദാസനായി പിണറായി വിജയന്‍ മാറിയെന്നും വി ഡി സതീശന്‍ പറഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പുളിയക്കോട് നടന്ന വണ്ടൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം ചെയര്‍മാന്‍ പി ഖാലിദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. യു ഡി എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ പി അനില്‍കുമാര്‍ എം എല്‍ എ, ആന്റോ ആന്റണി എം പി, മോന്‍സ് ജോസഫ് എം എല്‍ എ, ഉമ തോമസ് എം എല്‍ എ, യു എ ലത്തീഫ് എം എല്‍ എ, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, ഡി സി സി പ്രസിഡന്റ് വി എസ് ജോയി, ആലിപ്പറ്റ ജമീല, പി ടി അജയ് മോഹന്‍, കെ സി കുഞ്ഞിമുഹമ്മദ്, കെ ടി അജ്മല്‍, കളത്തില്‍ കുഞ്ഞാപ്പുഹാജി, ജോജി കെ അലക്‌സ്, ഇ മുഹമ്മദ് കുഞ്ഞി, ടി പി ഗോപാലകൃഷ്ണന്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ് പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!