മുലായംസിംഗ് യാദവ് അന്തരിച്ചു

Web Desk
1 Min Read

ഗുരുഗ്രാം: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

city exchange

എട്ടു തവണ നിയമസഭയിലും ഏഴ് തവണ ലോക്‌സഭയിലും അംഗമായിരുന്ന അദ്ദേഹം കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമായിരുന്നു മുലായം. 1967ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച് ഏറ്റവും പ്രായം കുറഞ്ഞ അംഗമായാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്.

അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായ അദ്ദേഹം ഭാരതീയ ലോക്ദള്‍, ക്രാന്തികാരി മോര്‍ച്ച, ജനതാദള്‍ സോഷ്യലിസ്റ്റ്, സമാജ്‌വാദി പാര്‍ട്ടി തുടങ്ങി സംഭവബഹുലമായിരുന്നു മുലായമിന്റെ രാഷ്ട്രീയ ജീവിതം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!