സേവാരത്‌നാ അവാര്‍ഡ് ഉസ്മാന്‍ സഖാഫി പയ്യനടത്തിന്

Web Desk
1 Min Read

തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരതിയാര്‍ സോഷ്യല്‍ കള്‍ച്ചറല്‍ അക്കാദമിയും ബ്രംപ്ടന്‍ യൂനിവേഴ്‌സിറ്റി കാനഡയും ചേര്‍ന്ന് നല്‍കുന്ന സേവരത്നാ അവാര്‍ഡിന് ഉസ്മാന്‍ സഖാഫി പയ്യനടം അര്‍ഹനായി. ട്രൈബല്‍ ഏരിയയിലെ വിദ്യാഭ്യാസ ജീവകാരുണ്യ സേവന മേഖലയിലെ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമായത്. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച ഇരുപതോളം ആളുകളെയാണ് പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്.
അട്ടപ്പാടി മാര്‍കസു റഹ്മ ജനറല്‍ സെക്രട്ടറി, റിച്ച്് അട്ടപ്പാടി ചെയര്‍മാന്‍, റഹ്മ ചാരിറ്റി കോഡിനേറ്റര്‍, സേഫ് ഇന്ത്യാ എഡ്യൂക്കേഷന്‍ ആന്റ് ചാരിറ്റി പ്രസിഡന്റ്, കൊടുവാളിപ്പുറം മഹല്ല് പ്രസിഡന്റ് തുടങ്ങി മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിലെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി വരുന്നു.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!