കെ എ ടി എഫ് ഉപജില്ല സമ്മേളനം സമാപിച്ചു

Web Desk
1 Min Read

ആലുവ: സമൂഹത്തില്‍ പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്ന അശ്ലീലങ്ങളും അധാര്‍മ്മിക പ്രവണതകളും ഉന്മൂലനം ചെയ്യാന്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നും അതിനായി അധ്യാപകരുടേയും പൊതുസമൂഹത്തിന്റെയും കൂട്ടായ്മകള്‍ അനിവാര്യമാണെന്നും കെ എ ടി എഫ് ആലുവ ഉപജില്ല സമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാന ട്രഷറര്‍ കെ എ മാഹിന്‍ ബാഖവി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സി എസ് സിദ്ധിക്ക് പ്രമേയ പ്രഭാഷണം നടത്തി.

city exchange

കെ കെ ഹുസൈന്‍, കെ സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ഉപജില്ല ഭാരവാഹികളായി ഡോ. കെ അബ്ദുസ്സലാം വാഫി (പ്രസി), മുഹമ്മദ് സുഹൈല്‍ കോമത്ത്, റംല കെ എം (വൈസ് പ്രസി), യൂനുസ് വി വൈ (ജന സെക്ര), മുര്‍ഷിദ് എളയൂര്‍, സാജിദ എസ് (ജോ സെക്ര), ഹഫ്‌സത്ത് പി (ട്രഷ),
റഹിയാനത്ത് കെ ബി (വനിതാ വിങ്ങ് ചെയര്‍ പേഴ്‌സണ്‍), സഫിയ എം എസ്, സഫിയ സി കെ (വൈസ് ചെയര്‍ പേഴ്‌സണ്‍), സുഹൈല തുമ്പേല്‍ (വനിതാ വിങ് കണ്‍വീനര്‍), റസിന കെ പി, ഹഫ്‌സത്ത് കെ കെ (ജോ കണ്‍) എന്നിവരെയും തെരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!