പ്രവാസി ലീഗ് സൈതകം2 പ്രവര്‍ത്തക സംഗമം

Web Desk
1 Min Read

ആലുവ: പ്രവാസി ലീഗ് ‘സൈതകം 2’ എറണാകുളം ജില്ലാ പ്രവര്‍ത്തക സംഗമം ജൂലായ് 26ന് വൈകിട്ട് നാലു മണിക്ക് എറണാകുളം ലീഗ് ഹൗസില്‍ നടക്കും. പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ജില്ലാ പ്രവര്‍ത്തക സമിതിയാണ് സംഗമം തീരുമാനിച്ചത്.

city exchange

ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, നിയോജകമണ്ഡലം ഭാരവാഹികള്‍, പ്രധാന പ്രവര്‍ത്തകര്‍ എന്നിവരാണ് സംഗമത്തില്‍ പങ്കെടുക്കുക. മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. വി ഇ അബ്ദുല്‍ ഗഫൂര്‍ സംഗമം ഉദ്ഘാടനം ചെയ്യും. വിവിധ പ്രവാസി വിഷയങ്ങളെ കുറിച്ച് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂര്‍ മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാന ജനറല്‍ സെക്രട്ടറി ഇമ്പിച്ചി മമ്മു ഹാജി ആമുഖ പ്രഭാഷണം നടത്തും. പ്രവാസി ലീഗ് സംസ്ഥാന ഭാരവാഹികള്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.

ആലുവ റോയല്‍ പ്ലാസ ലീഗ് ഹൗസില്‍ ചേര്‍ന്ന പ്രവാസി ലീഗ് എറണാകുളം ജില്ലാ ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍മാരുടെ യോഗത്തില്‍ ജില്ല പ്രസിഡന്റ് സി കെ ബീരാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ അലി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി കെ മൂസ്സ സ്വാഗതം പറഞ്ഞു.

- Advertisement -
Ad image

പ്രവാസികളോടുള്ള കേന്ദ്ര ഗവണ്മെന്റിന്റെ ക്രൂരത അവസാനിപ്പിക്കുക, പ്രവാസികള്‍ സ്‌കൂളുകള്‍ അടച്ച് നാട്ടില്‍ കുടുംബവുമായി വരുന്ന ഈ സമയത്ത് അമിതമായി വര്‍ധിപ്പിച്ച ടിക്കറ്റ് ചാര്‍ജും അടിക്കടി ഉണ്ടാക്കുന്ന ഫ്ളൈറ്റ് ക്യാന്‍സലേഷനും പ്രവാസികളെ ദുരിതത്തിലാക്കുന്നു. അത് കേന്ദ്ര ഗവണ്മെന്റ് ഇടപെട്ട് അതിന് ഒരു മാറ്റം വരുത്തണമെന്നും പ്രവാസി ലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ല ട്രഷറര്‍ ഒ കെ അലിയാര്‍, ജില്ലാ വൈസ് പ്രസിഡന്റ് നസീര്‍ കൊടികുത്തുമല, സലിം എടേപ്പുറം, സുലൈമാന്‍, ബഷീര്‍ എറണാകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹുസ്സൈന്‍ തൃക്കാക്കര നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!