
ദോഹ: ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സ്റ്റേജിലെ മൂന്ന് കളികളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ബെക്സോണ് ട്രേഡിംഗ് ഖത്തര്‍ സ്പോണ്സര് ചെയ്യുന്ന ഫ്രൈഡേ എഫ് സി.


ദോഹ എഫ് സിയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കും സീകോ എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും വാഖ് എഫ് സിയെ ഏകപക്ഷീയ മൂന്ന് ഗോളുകള്‍ക്കും തോല്‍പ്പിച്ചാണ് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്.
