ഖത്തര്‍ ചാരിറ്റി (എഫ് സി സി) അന്തരാഷ്ട്ര വനിതാദിന മത്സരങ്ങള്‍ മാര്‍ച്ച് 18ന്

Web Desk
1 Min Read

ദോഹ: ഖത്തര്‍ ചാരിറ്റി സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ് സി സി) ഇന്റര്‍നാഷനല്‍ വനിതാദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 18ന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു. അതോടനുബന്ധിച്ചു ഖത്തറിലെ വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ തത്സമയ മത്സരങ്ങളും ബോധവല്‍ക്കരണ സെഷനും ആരോഗ്യ പരിശോധനയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

city exchange

അഞ്ചിനങ്ങളിലായി 18 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള ഖത്തര്‍ ഐ ഡിയുള്ള വനിതകള്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം.

  1. ഫ്‌ളവര്‍ പൂച്ചെണ്ട് ക്രമീകരണം
  2. ഫാബ്രിക് പെയിന്റിംഗ്
  3. ജ്വല്ലറി ഡിസൈനിംഗ്
  4. റീസൈക്ലിംഗ് ആര്‍ട്ട് (ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ് )
  5. സാലഡ് നിര്‍മ്മാണം
    എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

20 റിയാലാണ് റജിസ്‌ട്രേഷന്‍ ഫീ. മത്സരത്തിന്റെ നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രജിസ്‌ട്രേഷന് ശേഷം ലഭ്യമാകും. മാര്‍ച്ച് 16 ആണ് റജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതി.

- Advertisement -
Ad image

വനിതകളുടെ സര്‍ഗാത്മകവും ക്രിയാത്മകവുമായ കഴിവുകള്‍ പരിപോഷിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഇത്തരം പരിപാരികള്‍ക്കു കഴിയുമെന്ന് ഖത്തര്‍ ചാരിറ്റി സംഘാടകര്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് 44661213, 33171397 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. പേര് റജിസ്റ്റര്‍ ചെയ്യാന്‍ 33171397 എന്ന വാട്‌സ്ആപ് നമ്പറോ [email protected] എന്ന വെബ്‌സൈറ്റോ ഉപയോഗപ്പെടുത്താവുന്നതാണ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!