ഫിന്‍ലാന്റ് ഹെല്‍ത്ത് കെയര്‍ സെമിനാര്‍ സമാപിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഹെല്‍ത്ത് കെയര്‍ വിഭാഗങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഫിന്‍ലാന്‍ഡ് ഹെല്‍ത്ത് കെയര്‍ സെമിനാര്‍ സമാപിച്ചു. ബയോടെക് മെഡിക്കല്‍ ഖത്തറും മറ്റ് ഖത്തരി ഹെല്‍ത്ത് കെയര്‍ കമ്പനികളും ചേര്‍ന്നാണ് സെമിനാര്‍ സ്‌പോണ്‍സര്‍ ചെയ്തത്.

city exchange

ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ റിസോര്‍ട്ട്‌സ് ആന്റ് കണ്‍വെന്‍ഷന്‍ ഹോട്ടലില്‍ നടന്ന സെമിനാര്‍ ഫിന്‍ലന്‍ഡും ഖത്തറും തമ്മിലുള്ള ആരോഗ്യ സംരക്ഷണ സഖ്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ സുപ്രധാന നാഴികക്കല്ലാണ് അടയാളപ്പെടുത്തിയത്.

ഖത്തര്‍ വിഷന്‍ 2030-ന് ഒപ്പം ചേരുന്ന സെമിനാര്‍ ആരോഗ്യ സംരക്ഷണ നിലവാരം ഉയര്‍ത്താനുള്ള ഖത്തറിന്റെ സമര്‍പ്പണത്തെ പ്രതിഫലിപ്പിക്കുന്ന ആഗോള ശൃംഖലക്കും വിജ്ഞാന വിനിമയത്തിനും വേദിയൊരുക്കി. സമീപകാല മുന്നേറ്റങ്ങളെയും പയനിയറിംഗ് സൊല്യൂഷനുകളെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചയുള്ള ചര്‍ച്ചകള്‍ക്കായി വിവിധ ആരോഗ്യ സംരക്ഷണ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഖത്തറിലെ ഫിന്‍ലാന്‍ഡ് അംബാസഡര്‍ പെക്ക വൗട്ടിലൈനന്‍ സ്വാഗതം പറഞ്ഞു. ഫിന്‍ലാന്റ് വിദേശ വ്യാപാര വികസന മന്ത്രി വില്ലെ ടാവിയോ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണ പുരോഗതിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ശ്രമങ്ങള്‍ക്ക് അദ്ദേഹം ഊന്നല്‍ നല്‍കി.

- Advertisement -
Ad image

ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഹനാന്‍ ഖലീല്‍ മുഖ്യപ്രഭാഷണം നടത്തി. ഖത്തറിലെ സ്വീഡന്‍ അംബാസഡര്‍ ഗൗതം ഭട്ടാചാര്യ, ഖത്തര്‍ ബയോടെക് മെഡിക്കല്‍ ചെയര്‍മാന്‍ മുഹമ്മദ് നാസര്‍ എ അല്‍ മിസ്‌നാദ്, ഷാര്‍ഖ് മെഡിക്കല്‍ ചെയര്‍മാന്‍ അഹമ്മദ് നാസര്‍ എ അല്‍ മിസ്‌നാദ്, എച്ച് യു ആര്‍ ചെയര്‍മാനും ബോര്‍ഡ് ഓഫ് ഡയറക്ടറുമായ മാറ്റ്‌സ് മണ്ടര്‍ബാക്ക, മെന എച്ച് യു ആര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബിലാല്‍ ഖുദിസത്ത്, അല്‍ ജബോര്‍ ട്രേഡിംഗ് സി എഫ് ഐ യൂസഫ്, സ്റ്റോപ്പ് ഓവര്‍ സ്ഥാപകന്‍ പെക്ക എന്നിവര്‍ പങ്കെടുത്തു.

ഫിസിയോതെറാപ്പിയിലും പുനരധിവാസത്തിലും അമൂല്യമായ വൈദഗ്ധ്യം പങ്കിട്ട സെമിനാറില്‍ ‘ഫിന്‍ലന്‍ഡില്‍ നിര്‍മ്മിച്ച’ മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!