മാറഞ്ചേരി പ്രവാസി കൂട്ടായ്മ ഈദ് വിഷു സംഗമം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: മാറഞ്ചേരി പ്രവാസി കൂട്ടായ്മ (മാപ്‌കോ) ഈദ് വിഷു സംഗമം സംഘടിപ്പിച്ചു. എണ്‍പതോളം കുട്ടികളും കൂടുംബങ്ങളും അടക്കം ഇരുനൂറ്റി അമ്പതോളം പേര്‍ പങ്കെടുത്ത സംഗമം വിവിധ മത്സര പരിപാടികള്‍ മികച്ച ആസൂത്രണം കൊണ്ട് ശ്രദ്ധേയമായി.

city exchange

സെക്രട്ടറി ബഷീര്‍ സി കെ സ്വാഗതം പറഞ്ഞു. സംഗമത്തില്‍ പ്രസിഡണ്ട് മുഹമ്മദ് സുജീര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഹാറൂണ്‍ റഷീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ഫായിസ്, നസീം, ഇവന്റ് കോര്‍ഡിനേറ്റര്‍മാരായ ഗദ്ദാഫി, ഷമീര്‍ വി, അഫ്‌സല്‍, ഷമീര്‍ ബാബു എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഭക്ഷണ വിതരണവും വളണ്ടിയര്‍ കോര്‍ഡിനേഷനും ശ്രീനി, മൊയ്തുണ്ണി, മുഹ്‌സിന്‍, ജിതിന്‍ എന്നിവര്‍ കൈകാര്യം ചെയ്തു.

മത്സരങ്ങളുടെ ഇടവേളയില്ലാത്ത ക്രമീകരണങ്ങള്‍, സമ്മാനങ്ങളുടെ ക്രോഡീകരണം എന്നിവ ഷമീര്‍ കുളത്ത്, ഹാരിസ് ബാബു, ഫൈസല്‍ തറയില്‍, ഗഫൂര്‍ എന്നിവര്‍ ചേര്‍ന്നു നടത്തി. റജിസ്‌ട്രേഷന്‍ സക്കീര്‍ സിറാജ് നിര്‍വ്വഹിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!