രാസലഹരിയുമായി യുവാവ് പിടിയില്‍

Web Desk
0 Min Read

പറവൂര്‍: നിരോധിത രാസലഹരിയായ എം ഡി എം എയുമായി ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന യുവാവിനെ അങ്കമാലി പൊലീസ് പിടികൂടി. കരുനാഗപ്പള്ളി കൊല്ലറ സ്വദേശിയും ഇപ്പോള്‍ തോപ്പുംപടിയില്‍ സ്ഥിര താമസകാരനുമായ വിപിന്‍ ജോണ്‍ (27) ആണ് പിടിയിലായത്.

city exchange

എറണാകുളം റൂറല്‍ എസ് പി വിവേക് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ, അങ്കമാലി,
ബിനാനിപുരം സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാരടങ്ങിയ സംഘമാണ് ഇയാളെ കുടുക്കിയത്. ഇയാളില്‍ നിന്ന് 200 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു.

Share This Article
Leave a Comment
error: Content is protected !!