ഏഷ്യന്‍ ഗെയിംസ്: 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഫൈനലില്‍ ഖത്തറിന്റെ അലി താമര്‍; ദേശീയ റെക്കോര്‍ഡും സ്വന്തം പേരില്‍

Web Desk
1 Min Read

ടോക്കിയോ: ജപ്പാനില്‍ നടക്കുന്ന 20-ാമത് ഏഷ്യന്‍ ഗെയിംസ് നീന്തല്‍ മത്സരത്തില്‍ ഖത്തറിന്റെ അലി താമര്‍ 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഫൈനലില്‍ പ്രവേശിച്ചു. ഞായറാഴ്ച അക്വാട്ടിക്‌സ് സെന്ററില്‍ നടന്ന പുരുഷ വിഭാഗം പ്രാഥമിക ഹീറ്റിലാണ് അലി താമര്‍ മികച്ച പ്രകടനം പുറത്തെടുത്തത്.

city exchange

സ്വന്തം ഹീറ്റ്‌സില്‍ രണ്ടാം സ്ഥാനത്തെത്തിയ അലി ടാമര്‍ 48.65 സെക്കന്‍ഡിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഇതോടെ നേരത്തെ സ്വന്തം പേരിലുണ്ടായിരുന്ന 49.10 സെക്കന്‍ഡിന്റെ ദേശീയ റെക്കോര്‍ഡ് തിരുത്തി.

ഫൈനലിലും മികച്ച പ്രകടനം തുടരാനും ഖത്തര്‍ നീന്തല്‍രംഗത്തിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കാനുമാണ് അലി താമറിന്റെ ലക്ഷ്യം.

ഖത്തര്‍ ദേശീയ നീന്തല്‍ ടീം തിങ്കളാഴ്ച വീണ്ടും മത്സരത്തിനിറങ്ങും. പുരുഷന്മാരുടെ 4×200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലാണ് ടീം പങ്കെടുക്കുന്നത്. ഏഷ്യന്‍ ഗെയിംസിലെ സാന്നിധ്യം ശക്തമാക്കുന്നതിനൊപ്പം മികച്ച ഫലം നേടുകയാണ് ടീമിന്റെ ലക്ഷ്യം.

- Advertisement -
Ad image

മുഹമ്മദ് മഹ്മൂദ്, അലി താമര്‍, സഅദ് അല്‍ദീന്‍ സഅദ് അല്‍ദീന്‍, എമില്‍ മുനീര്‍ ഫൗസായി, അബ്ദുല്ല അല്‍ ഗംരി, മുഹമ്മദ് അസീസ് ജിലാനി എന്നിവരാണ് നീന്തലില്‍ ഖത്തറിനായി മത്സരിക്കുന്ന ആറ് താരങ്ങള്‍.

ഏഷ്യന്‍ ഗെയിംസിലെ നീന്തല്‍ ഇനങ്ങളില്‍ വ്യക്തിഗത, റിലേ വിഭാഗങ്ങളിലായി 41 മത്സരങ്ങളാണുള്ളത്.

ഒക്ടോബര്‍ നാലുവരെ ജപ്പാനില്‍ നടക്കുന്ന 20-ാമത് ഏഷ്യന്‍ ഗെയിംസില്‍ 427 അംഗ സംഘത്തെയാണ് ഖത്തര്‍ അണിനിരത്തിയിരിക്കുന്നത്. ഇതില്‍ 243 കായികതാരങ്ങളാണ്. 184 പുരുഷ താരങ്ങളും 59 വനിതാ താരങ്ങളും സംഘത്തിലുണ്ട്.

Share This Article
Leave a Comment
error: Content is protected !!