മദ്രസ്സാ വിദ്യാര്‍ഥികള്‍ക്കായുള്ള സ്മാര്‍ട് സ്‌കോളര്‍ഷിപ്പ് പ്രിലിമിനറി എക്‌സാം ശനിയാഴ്ച

Web Desk
1 Min Read

മനാമ: ഇസ്ലാമിക്ക് എഡ്യൂക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ അംഗീകാരമുള്ള മദ്‌റസകളില്‍ പഠിക്കുന്ന 3 മുതല്‍ 12ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥി കള്‍ക്ക് പഠന തത്പരതയും അന്വേഷണാത്മകതയും നൈപുണിയും വളര്‍ത്തിയെടുക്കുന്നതിനായി എല്ലാ വര്‍ഷവും നടന്നു വരുന്ന സ്മാര്‍ട് സ്‌കോളര്‍ഷിപ്പ് പ്രിലിമിനറി എക്‌സാം നാളെ (ശനി) നടക്കും. ഇന്ത്യയിലും വിദേശത്തുമായി ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ സ്മാര്‍ട്ട് പരീക്ഷ എഴുതുന്നത്

city exchange

സ്‌കോളര്‍ഷിപ്പിന് അര്‍ഹരാവുന്ന വിദ്യാര്‍ഥികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കും.
പ്രിലിമിനറി, ഫൈനല്‍ എന്നീ രണ്ട് ഘട്ടങ്ങളില്‍ ആയാണ് പരീക്ഷ നടക്കുക. രജിസ്റ്റര്‍ ചെയ്തു പ്രിലിമിനറി പരീക്ഷ എഴുതി ഡയറക്ടറേറ്റ് നിശ്ചയിക്കുന്ന കട്ട് ഓഫ് മാര്‍ക്ക് നേടുന്നവരാണ് ഫൈനല്‍ പരീക്ഷയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

ഫൈനല്‍ പരീക്ഷ ഒ എം ആര്‍ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബഹ്റൈറെനില്‍ ഐ സി എഫ് മോറല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മജ്മഉ തഅലീമില്‍ ഖുര്‍ആന്‍ മദ്‌റസകളില്‍ നിന്ന് 78 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം പ്രിലിമിനറി എഴുതും. റഫ, ഗുദൈബിയ, ഉമ്മല്‍ ഹസം, ഹമദ് ടൗണ്‍, സിത്ര, സല്‍മാബാദ് എന്നിവിടങ്ങളിലാണ് സെന്ററുകള്‍ സജീകരിച്ചിരിക്കുന്നത്.

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ (എസ് ജെ എം) റൈഞ്ച് പ്രസിഡന്റ് മമ്മൂട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരീക്ഷയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. എം സി അബ്ദുല്‍ കരീം ഹാജി, അബ്ദുല്‍ ഹക്കിം സഖാഫി കിനാലൂര്‍, നസീഫ് അല്‍ ഹസനി, റഫീഖ് ലത്തീഫി, മജിദ് സഅദി, ഉസ്മാന്‍ സഖാഫി, നിസാര്‍ സഖാഫി, റഹീം സഖാഫി അതിപ്പറ്റ തുടങ്ങിയവര്‍ സംബന്ധിച്ചു.

- Advertisement -
Ad image

ശംസുദ്ധീന്‍ സുഹരി സ്വാഗതവും റഹീം സഖാഫി വരവൂര്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!