ഖത്തറില്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; ഒന്‍പത് പേര്‍ പുതുമുഖങ്ങള്‍

Web Desk
1 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു ഉത്തരവിറക്കി. ചില വകുപ്പുകള്‍ വിഭജിക്കുകയും 13 വകുപ്പുകളില്‍ പുതിയ മന്ത്രിമാരെ നിയമിക്കുകയും ചെയ്തു. മന്ത്രിമാരില്‍ ഒന്‍പത് പേര്‍ പുതുമുഖങ്ങളാണ്. രണ്ടു പുതിയ വനിതാ മന്ത്രിമാരുമുണ്ട്. ഇതോടെ മന്ത്രിസഭയിലെ വനിതകളുടെ എണ്ണം മൂന്നായി വര്‍ധിച്ചു.

city exchange

ധനകാര്യം: അലി ബിന്‍ അഹ്മദ് അല്‍ കുവാരി, ഗതാഗതം: ജാസ്സിം ബിന്‍ സൈഫ് ബിന്‍ അഹ്മദ് അല്‍ സുലൈത്തി, കായികം യുവജനക്ഷേമം: സലാഹ് ബിന്‍ ഘാനിം അല്‍ അലി, മുനിസിപ്പാലിറ്റി: അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുബൈ, ഇസ്‌ലാമികകാര്യം: ഘാനിം ബിന്‍ ഷഹീന്‍ അല്‍ ഘാനിം, വാണിജ്യം, വ്യവസായം: ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ അബ്ദുല്ല അല്‍ താനി, വിദ്യാഭ്യാസം: ബുതൈന ബിന്‍ത് അലി അല്‍ നുഐമി, സാംസ്‌കാരികം: ശൈഖ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഹമദ് അല്‍ താനി, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം: ശൈഖ് ഡോ. ഫാലിഹ് ബിന്‍ നാസ്സര്‍ അല്‍ താനി, തൊഴില്‍: ഡോ. അലി ബിന്‍ സഈദ് സ്മൈഖ് അല്‍ മരി, ഐ ടി ആന്‍ഡ് കമ്യൂണിക്കേഷന്‍: മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍ മന്നാഇ, സാമൂഹിക വികസനം, കുടുംബം: മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നദ്, ക്യാബിനറ്റ്: മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ യൂസുഫ് അല്‍ സുലൈത്തി.
പുതിയ മന്ത്രിമാരെല്ലാം സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

Share This Article
Leave a Comment
error: Content is protected !!