ഓണ്‍ലൈന്‍ വഴി ഹമദില്‍ നിന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭ്യമാകും

Web Desk
2 Min Read

ദോഹ: മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈന്‍ സര്‍വീസിലൂടെ ലഭ്യമാകുന്നത് സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ എല്ലാ ആരോഗ്യ സംവിധാനങ്ങളുടേയും റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കും.

city exchange

രോഗികള്‍ക്ക് തങ്ങളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ കോപ്പികള്‍ ആവശ്യപ്പെടുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഓണ്‍ലൈനിലൂടെ ലഭിക്കും. പ്രിന്റ് ചെയ്ത റിപ്പോര്‍ട്ടുകള്‍ ഖത്തര്‍ പോസ്റ്റ് വഴി താമസ കേന്ദ്രങ്ങളിലെത്തുമെങ്കിലും വളരെ എളുപ്പത്തില്‍ ഓണ്‍ലൈന്‍ രീതികള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മീഡിയ റിലേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നായിഫ് അല്‍ ശമ്മാരി അറിയിച്ചു.

രോഗികള്‍ക്കോ അവര്‍ക്കു വേണ്ടി അടുത്ത ബന്ധുക്കള്‍ക്കോ മെഡിക്കല്‍ റിപ്പോര്‍ട്ടിന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. എന്നാല്‍ ഹെല്‍ത്ത് കാര്‍ഡ് റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉറപ്പു വരുത്തണം. കാരണം ഉറപ്പുവരുത്താനായി റജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലാണ് ഒ ടി പി പിന്‍ വരികയെന്നും അല്‍ ശമ്മാരി പറഞ്ഞു.

അപേക്ഷകന് 18ന് വയസ്സില്‍ കൂടുതലുണ്ടായിരിക്കണം. എന്നാല്‍ കുട്ടികള്‍ക്കോ തങ്ങളുടെ പേരക്കുട്ടികള്‍ക്കോ വേണ്ടി മുതിര്‍ന്നവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സഹോദരങ്ങള്‍, ദമ്പതികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കും അപേക്ഷകള്‍ നല്കാവുന്നതാണ്.

- Advertisement -
Ad image

രക്ഷിതാവോ അവരുടെ പ്രതിനിധികളോ അപേക്ഷിക്കുമ്പോള്‍ ഖത്തര്‍ ഐ ഡി, ഹെല്‍ത്ത് കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ ഡി, പണമടക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ രേഖകള്‍ നല്‌കേണ്ടതുണ്ട്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പേജില്‍ അറബിയിലോ ഇംഗ്ലീഷിലോ മെഡിക്കല്‍ റിപ്പോര്‍ട്ടിന് അപേക്ഷിക്കാവുന്നതാണ്. ഖത്തര്‍ നാഷണല്‍ ബാങ്കിന്റെ സേഫ് പോര്‍ട്ടല്‍ വഴിയാണ് പണം അടക്കാനുള്ള സൗകര്യമുള്ളത്.

മെഡിക്കല്‍ റിപ്പോര്‍ട്ടിനുള്ള അപേക്ഷ നല്കിക്കഴിഞ്ഞാല്‍ അപേക്ഷകന് പ്രിന്റഡ് കോപ്പി ഖത്തര്‍ പോസ്റ്റ് വഴി തങ്ങളുടെ വീട്ടിലെത്താനുള്ള അവസരവുമുണ്ട്. അതിന് പ്രത്യേക ഫീസ് അടക്കണം. അല്ലാത്തപക്ഷം ഇ-മെയില്‍ വഴി ലഭ്യമാകാനുള്ള സാധ്യതയും തെരഞ്ഞെടുക്കാവുന്നതാണ്.

മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ 14 ദിവസവും ലബോറട്ടറി പരിശോധന റിപ്പോര്‍ട്ടുകള്‍ക്ക് മൂന്ന് പ്രവര്‍ത്തി ദിവസങ്ങളുമാണ് പരമാവധി എടുക്കുക.

മെഡിക്കല്‍ റിപ്പോര്‍ട്ട് നേരിട്ട് സ്വീകരിക്കാന്‍ വിമന്‍സ് വെല്‍നസ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ രണ്ടാം നിലയില്‍ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്നുവരെ സമീപിക്കാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!