
മനാമ: ‘മധ്യപൂര്‍വദേശത്തെ സുരക്ഷാ താത്പര്യങ്ങള്‍, സഖ്യനിരകള്‍, ഏകീകരണം’ എന്ന പ്രമേയത്തില്‍ ബഹ്റൈനില്‍ സംഘടിപ്പിച്ച 22-ാമത് മനാമ ഡയലോഗ് 2026ല്‍ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫി പങ്കെടുത്തു.

പ്രാദേശിക സംഘര്‍ഷങ്ങളുടെ പ്രത്യാഘാതങ്ങളും അതില്‍നിന്ന് ഉള്‍ക്കൊള്ളേണ്ട പാഠങ്ങളും, മധ്യപൂര്‍വദേശത്തെ സുരക്ഷാ ഏകീകരണം, നിര്‍ണായക ഘട്ടത്തിലെ സമുദ്രസുരക്ഷ, കപ്പല്‍ ഗതാഗതത്തിന്റെ സംരക്ഷണം, പ്രതിരോധ സിദ്ധാന്തങ്ങളുടെ ഭാവി ദിശകള്‍, പ്രതിരോധം, പ്രതിരോധശേഷി, ഭീഷണികളെ ചെറുക്കാനുള്ള ശേഷി, പുതിയ സാമ്പത്തിക അജണ്ട തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു.

സമ്മേളനത്തോടനുബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി വിവിധ രാജ്യങ്ങളിലെ നിരവധി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
