ഐ സി സി വെനസ്‌ഡേ ഫിയസ്റ്റയില്‍ പരിപാടികള്‍ അവതരിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഐ സി സിയുടെ പ്രതിവാര സാംസ്‌ക്കാരിക പരിപാടി വെനസ്‌ഡേ ഫിയസ്റ്റയില്‍ ഐ സി സി അസോസിയേറ്റ് സംഘടനകളും ആര്‍ട് സെന്ററുകളും വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഐ സി സി അശോക ഹാളില്‍ നടന്ന പരിപാടിയില്‍ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ഐ സി സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ ഉദ്ഘാടനം ചെയ്തു.

city exchange

ഐസിസി ഇന്‍-ഹൗസ് ആക്ടിവിറ്റീസ് മേധാവി വെങ്കപ്പ ഭാഗവതുല, ഐ സി സി ഫിനാന്‍സ് മേധാവി ബിശ്വജിത്ത് ബാനര്‍ജി എന്നിവര്‍ പ്രസംഗിച്ചു. ജയശ്രീ സുരേഷ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചു.

പ്രവാസി വെല്‍ഫെയര്‍ ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെയും പയ്യന്നൂര്‍ സൗഹൃദ വേദിയുടെയും പ്രസിഡന്റുമാരായ ചന്ദ്ര മോഹനനെയും സതീശന്‍ കോളിയാട്ടിനെയും സമൂഹത്തിന് നല്‍കിയ ശ്രദ്ധേയമായ സംഭാവനകളെ തുടര്‍ന്ന് ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!