ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ എം പി എല്‍ ഫുട്‌ബോള്‍ ലീഗില്‍ സ്റ്റാലിയന്‍സ് എഫ് സി ചാമ്പ്യന്മാര്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമൂഹ ഐക്യത്തിനായി കെ എം സി സി കൊണ്ടുവന്ന ‘നട്ടൊരുമ’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച എം പി എല്‍ ഫുട്‌ബോള്‍ ലീഗില്‍ സ്റ്റാലിയന്‍സ് എഫ് സി ചാമ്പ്യന്‍മാരായി. ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ മാന്‍ഡ്രേക്കേഴ്സ് എഫ് സിയെ 3-0ന് തറപറ്റിച്ചു.

city exchange

ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഖത്തര്‍ കെ എം സി സി കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി റഹീം ചൗകി അധ്യക്ഷത വഹിച്ചു. റഫീഖ് കെ ബി സ്വാഗതം പറഞ്ഞു.

ചാമ്പ്യന്‍ ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ കടവത്ത് സ്റ്റാലിയന്‍സ് എഫ് സിക്കും റണ്ണേഴ്‌സ് ട്രോഫി വൈസ് പ്രസിഡന്റ് നവാസ് ആസാദ് മാന്‍ഡ്രേക്കേഴ്സ് എഫ് സിക്കും വിതരണം ചെയ്തു.

അല്‍ഫാസ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി. അബ്ദുല്‍ റഹിമാന്‍ എരിയാല്‍ മികച്ച ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.

- Advertisement -
Ad image

യുവാക്കളുടെ ശക്തമായ പങ്കാളിത്തം, കൗശലപ്രദര്‍ശനം എന്നിവ ടൂര്‍ണമെന്റിനെ സമൂഹത്തിന് ആവേശത്തിന്റെ നിറം പകരുന്ന വേദിയാക്കി മാറ്റി.

സംസ്ഥാന കെ എം സി സി വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, ജില്ലാ സെക്രട്ടറി ഷാനിഫ് പൈക, മണ്ഡലം ജനറല്‍ സെക്രട്ടറി ഷഫീക് ചെങ്കള, മണ്ഡലം വൈസ് പ്രസിഡന്റ് ജാഫര്‍ കല്ലങ്ങാടി, റഹീം ഗ്രീന്‍ലാന്‍ഡ്, ബഷീര്‍ മജല്‍, അഷ്റഫ് മഠത്തില്‍, അക്ബര്‍ കവത്, മാഹിന്‍ ബ്ലാര്‍കോഡ്, സിനാന്‍ ചൗകി, സിദ്ദിഖ് പടിഞ്ഞാര്‍, റഹീം ബല്ലൂര്‍, അജ്മല്‍ റോഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!