മിഡില്‍ ഈസ്റ്റ് വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ഹോസ്പിറ്റാലിറ്റി രംഗത്തെ 30 പ്രമുഖരില്‍ ഖത്തര്‍ ടൂറിസം, ഖത്തര്‍ എയര്‍വെയ്‌സ് മേധാവികള്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സാദ് ബിന്‍ അലി അല്‍ ഖര്‍ജി, 2025ലെ ഇക്കണോമി മിഡില്‍ ഈസ്റ്റിന്റെ ‘മിഡില്‍ ഈസ്റ്റിലെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്ന 30 ഹോസ്പിറ്റാലിറ്റി, ടൂറിസം നേതാക്കള്‍’ പട്ടികയില്‍ ഇടം നേടി. ടൂറിസം, വ്യോമയാന മേഖലകളില്‍ ഖത്തറിന്റെ സ്വാധീനം ഉയര്‍ത്തുന്നതില്‍ അദ്ദേഹം നല്‍കിയ മികച്ച സംഭാവനകളെ പുരസ്‌കാരം എടുത്തുകാണിക്കുന്നു.

city exchange

ടൂറിസം അടിസ്ഥാന സൗകര്യ വികസനം, സാംസ്‌കാരിക അനുഭവങ്ങളുടെ മെച്ചപ്പെടുത്തല്‍, വര്‍ഷം മുഴുവനുമുള്ള പരിപാടികളുടെ കലണ്ടര്‍ വിപുലീകരണം എന്നിവയിലൂടെ ഖത്തറിനെ ലോകോത്തര ടൂറിസം കേന്ദ്രമായി മാറ്റുന്നതില്‍ അദ്ദേഹം നല്‍കിയ നേതൃത്വത്തിനാണ് സാദ് ബിന്‍ അലി അല്‍ ഖര്‍ജിയെ തെരഞ്ഞെടുത്തത്. ആഗോള വിപണികളില്‍ രാജ്യത്തിന്റെ ദൃശ്യപരത ശക്തിപ്പെടുത്തുന്നതിലൂടെ പ്രധാന അന്താരാഷ്ട്ര പരിപാടികളിലും സമ്മേളനങ്ങളിലും ഖത്തറിന്റെ പ്രാതിനിധ്യത്തിന് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.

ഖത്തര്‍ എയര്‍വേയ്സിന്റെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പ്രവര്‍ത്തന മികവ്, സാമ്പത്തിക പ്രകടനം, സുസ്ഥിരത എന്നിവയ്ക്കുള്ള ആഗോള മാനദണ്ഡമായി ഖത്തര്‍ എയര്‍വേയ്സിനെ മാറ്റുന്നതില്‍ നിര്‍ണായക പങ്കിന് അംഗീകാരം നേടി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 2024ല്‍ സ്‌കൈട്രാക്‌സ് എട്ടാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വെയ്‌സ് തെരഞ്ഞെടുക്കപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!