

ദോഹ: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആസ്ഥാനത്തിനു നേരെ നടന്ന ഇരട്ട ബോംബാക്രമണത്തെ ഖത്തര്‍ അപലപിച്ചു. നിരവധി പേര്‍ മരിക്കുകയും ഡസന്‍ കണക്കിന് ആളുകള്‍ക്കാണ് പരിക്കേറ്റത്.

ഉദ്ദേശ്യങ്ങളും കാരണങ്ങളും പരിഗണിക്കാതെ, അക്രമവും ഭീകരതയും നിരസിക്കുന്നതിലുള്ള ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.

അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളോടും സോമാലിയയിലെ സര്‍ക്കാരിനോടും ജനങ്ങളോടും ഖത്തറിന്റെ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് രാജ്യം ആശംസിച്ചു.

