വിഴിഞ്ഞം തുറമുഖം അടച്ചു പൂട്ടിയേ തീരുവെന്ന് ലത്തീന്‍ കത്തോലിക്ക സഭ ഉറച്ചു നിന്നാല്‍ സമരം തീരില്ലെന്ന് മന്ത്രി

Web Desk
1 Min Read

കോഴിക്കോട്: വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടിയേ തീരുവെന്ന തീരുമാനമെടുത്ത് ലത്തീന്‍ കത്തോലിക്ക സഭക്കാര്‍ ഉറച്ചു നിന്നാല്‍ എങ്ങനെയാണ് അവിടത്തെ സമരം തീരുകയെന്ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചോദിച്ചു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഇതിനോട് എതിരാണ്. അതിനായി തുറമുഖ സംരക്ഷണ സമിതി വരെ രൂപീകരിച്ചിട്ടുണ്ട്.
സമരസമിതി ഉന്നയിച്ച ഏഴു ആവശ്യങ്ങളില്‍ അഞ്ചെണ്ണവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണണ്ണ പൂര്‍ണമായും സൗജന്യമായി നല്കണമെന്നതാണ് ആറാമത്തെ ആവശ്യം. അത് കേന്ദ്ര സര്‍ക്കാര്‍ കൂടി വിചാരിച്ചാലേ നടക്കൂ. തുറമുഖം അടച്ചുപൂട്ടണമെന്നതാണ് മറ്റൊരാവശ്യം. 2000 കോടി രൂപയുടെ നഷ്ടം വരുന്ന ഒരു അപ്രായോഗിക ആവശ്യമാണത്. ഇത്തരം കാര്യങ്ങള്‍ കൊണ്ടാണ് സമരത്തില്‍ തീരുമാനമുണ്ടാകാത്തതെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!