

ദോഹ: ഖത്തര്‍ മ്യൂസിയത്തില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ മാട്ടൂല്‍ നോര്‍ത്ത് സ്വദേശി ദോഹയില്‍ നിര്യാതനായി. പാലക്കോടന്‍ മുഹമ്മദ് റഫീഖ് (47) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് താമസ സ്ഥലത്തായിരുന്നു നിര്യാണം.

അവധി കഴിഞ്ഞ് കഴിഞ്ഞ ഞായറാഴ്ചയാണ് മുഹമ്മദ് റഫീഖ് ഖത്തറില്‍ തിരിച്ചെത്തിയത്. ഭാര്യ: മുബശ്ശിറ. മക്കള്‍: റാനിയ മുഹമ്മദ് റഫീഖ്, രിഫാ ഖദീജ, മുഹമ്മദ് റഫാന്.
