റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ‘ഗോ മാങ്കോ’യില്‍ 30ധികം വിദേശ ഇനങ്ങള്‍

Web Desk
1 Min Read

ദോഹ: മാമ്പഴ ഫിയസ്റ്റ ‘ഗോ മാങ്കോ’ തുടര്‍ന്ന് റവാബി ഹൈപ്പര്‍മാര്‍ക്കറ്റ്. മെയ് 8 മുതല്‍ 12 വരെയാണ് ഗോ മാങ്കോ. ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തമായ മാമ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന 30-ലധികം വ്യത്യസ്ത ഇനം മാമ്പഴങ്ങളാണ് ഗോ മാങ്കോയിലുള്ളത്.

city exchange

ഇന്ത്യ, കൊളംബിയ, ഓസ്ട്രേലിയ, ബ്രസീല്‍, യെമന്‍, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള മാമ്പഴങ്ങളുടെ ശേഖരം ‘ഗോ മാങ്കോ’ ഫെസ്റ്റിവലിലുണ്ട്. മധുരത്തിനും സുഗന്ധത്തിനും പേരുകേട്ട ലോകപ്രശസ്തമായ അല്‍ഫോന്‍സോ മുതല്‍ മല്ലിക, മാല്‍ഗോവ, എരിവുള്ള നടസാല തുടങ്ങിയ പ്രിയപ്പെട്ട ഇനങ്ങള്‍ വരെ രുചികളുടെയും സുഗന്ധങ്ങളുടെയും ഘടനയുടെയും സമ്പന്നമായ വൈവിധ്യം പര്യവേക്ഷണം ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും.

സുന്ദരി, കാലാപാടി, ചക്കരക്കുട്ടി, റൊമാനി, ബദാമി, തോത്താപുരി തുടങ്ങിയ രുചികരമായ വിഭവങ്ങളും ഈ നിരയില്‍ ഉള്‍പ്പെടുന്നു. പരമ്പരാഗത പ്രാദേശിക ഇനങ്ങളുടെ ആരാധകര്‍ക്കായി നാട്ടുമാങ്ങ, ഹിമപസന്ത്, സീരി, പഞ്ചവര്‍ണ്ണ എന്നിവയുമുണ്ട്. ഉമര്‍ പസന്ദ്, മുണ്ടപ്പ, രത്ന, ഗുഡാദത്ത് തുടങ്ങിയ വിദേശ നാമങ്ങള്‍ ഉത്സവത്തിന്റെ സമ്പന്നതയ്ക്ക് ആക്കം കൂട്ടുന്നു. ഓരോ മാമ്പഴവും അതിന്റേതായ സവിശേഷമായ ഘടനയും രുചിയും നല്‍കുന്നു.

തത്സമയ സാമ്പിളുകള്‍, കുടുംബ സൗഹൃദ പ്രവര്‍ത്തനങ്ങള്‍, വൈവിധ്യമാര്‍ന്ന മാമ്പഴ ഉത്പന്നങ്ങളുടെ എക്‌സ്‌ക്ലൂസീവ് പ്രമോഷണല്‍ ഓഫറുകള്‍ എന്നിവയും ഗോ മാങ്കോയോടനുബന്ധിച്ചുണ്ട്.

- Advertisement -
Ad image

സംസ്‌കാരങ്ങളിലുടനീളമുള്ള ആളുകളുടെ ഹൃദയങ്ങളില്‍ മാമ്പഴത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും ‘ഗോ മാംഗോ’യിലൂടെ, ഈ സ്‌നേഹത്തെ ജീവസുറ്റതാക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരണെന്നും റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കണ്ണു ബേക്കര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!