

കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കുറ്റിച്ചിറ ശാഖ വിജ്ഞാന വേദിയും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. വിസ്ഡം കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി ബഷീര്‍ ഉദ്ഘാടനം ചെയ്തു.

വിസ്ഡം കുറ്റിച്ചിറ ശാഖ പ്രസിഡന്റ് കെ വി മുഹമ്മദ് ഷുഹൈബ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നിഹാദ് എം സി സി മുഖ്യപ്രഭാഷണം നടത്തി.

എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച മുഹമ്മദ് സൈന്‍, അഹമ്മദ് മഷൂദ്, മുഹമ്മദ് ഫൈസാന്‍, അബീന പര്‍വീണ്‍ എന്നിവരെയും പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആമീന്‍ എം എസ്, സിയാദ പി വി, അഫീഫ് താജുദ്ധീന്‍ എന്നിവരെയും വിസ്ഡം എഡ്യൂക്കേഷന്‍ ബോര്‍ഡ് പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ മുഹമ്മദ് റാദിന്‍, ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ പൊതുപരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ പി എസ് എം മറിയംബി എന്നിവരെയും അവാര്‍ഡ് നല്‍കി ആദരിച്ചു.
വിസ്ഡം സിറ്റി മണ്ഡലം സെക്രട്ടറി കെ വി മുഹമ്മദ് സാബിര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിസ്ഡം ശാഖ സെക്രട്ടറി ഇ വി മുഹമ്മദ് സാഹിര്‍ സ്വാഗതവും വിസ്ഡം യൂത്ത് പ്രസിഡന്റ് വി സാബിര്‍ നന്ദിയും പറഞ്ഞു.

