ഫ്രാങ്കോ കേസില്‍ കന്യാസ്ത്രീക്കു വേണ്ടി അപ്പീല്‍ നല്‍കാന്‍ പ്രഗത്ഭരായ വക്കീല്‍മാരെ കണ്ടെത്തുമെന്ന് എസ് ഒ എസ്

Web Desk
1 Min Read

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗക്കേസില്‍ ഹൈക്കോടതിയില്‍ ഉടന്‍തന്നെ അപ്പീല്‍ നല്‍കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എസ് ഒ സ് (സേവ് അവര്‍ സിസ്റ്റേഴ്‌സ്) കേന്ദ്രസമിതി സ്വാഗതം ചെയ്തു. അതിനായി പ്രമുഖ നിയമവിദഗ്ധരെത്തന്നെ നിയോഗിക്കണമെന്നും എസ് ഒ എസ് ആവശ്യപ്പെട്ടു.

city exchange

കേസിലെ അതിജീവിതയായ കന്യാസ്ത്രീക്കുവേണ്ടി ശക്തമായി നിലകൊള്ളാനും അവര്‍ക്കുവേണ്ടി ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കുന്നതിനായി ഏറ്റവും പ്രഗത്ഭരായ നിയമവിദഗ്ധരെത്തന്നെ ചുമതലയേല്‍പ്പിക്കുവാനും എസ് ഒ എസ് തീരുമാനിച്ചു. കേസ് നടത്തിപ്പുകാര്യങ്ങള്‍ക്കായി എസ് ഒ എസ് നിയോഗിച്ചിട്ടുള്ള നിയമസഹായസമിതിയുടെ നിര്‍ദ്ദേശം അനുസരിച്ചായിരിക്കും കേസ് നടത്തിപ്പിനുള്ള വക്കീലിനെയോ വക്കീല്‍മാരുടെ പാനലിനെയോ നിയോഗിക്കുക. ഇരയാക്കപ്പെട്ട കന്യാസ്ത്രിയുടെയും അവരുടെ സഹപ്രവര്‍ത്തകരുടെയും താത്പര്യവുംകൂടി പരിഗണിച്ചായിരിക്കും ഇക്കാര്യങ്ങള്‍ തീരുമാനിക്കുക. മുന്‍ ഹൈക്കോടതി ജഡ്ജിമാരായ ഏതാനും നിയമവിദഗ്ധരും ഇക്കാര്യത്തില്‍ സൗജന്യമായി നിയമോപദേശം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

അഡ്വ. ജോസ് ജോസഫ്, അഡ്വ. വര്‍ഗീസ് പറമ്പില്‍, അഡ്വ. കെ വി ഭദ്രകുമാരി, അഡ്വ. സി ടീന ജോസ് എന്നിവരടങ്ങുന്ന ലീഗല്‍കമ്മറ്റി അടുത്തദിവസം കന്യാസ്ത്രിമാരെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും അപ്പീല്‍ സമര്‍പ്പിക്കുന്നതിനായുള്ള അന്തിമ തീരുമാനം കൈക്കൊള്ളുകയും ചെയ്യും.

- Advertisement -
Ad image

ഫെലിക്‌സ് ജെ പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജോസ് ജോസഫ്, അഡ്വ. വര്‍ഗീസ് പറമ്പില്‍, അഡ്വ. കെ വി ഭദ്രകുമാരി, അഡ്വ. സി ടീന ജോസ്, ജേക്കബ് മാത്യു, സി ആര്‍ നീലകണ്ഠന്‍, പി എ പ്രേംബാബു, ജിയോജോസ്, ടി സി സുബ്രഹ്മണ്യന്‍, പ്രഫ. സൂസന്‍ ജോണ്‍, പ്രഫ. കുസുമം ജോണ്‍, ജോര്‍ജ്ജ് ജോസഫ്, ആന്റോ മാങ്കൂട്ടം, ജേക്കബ് ലാസര്‍, റിജു കാഞ്ഞൂക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!