പ്രൊഫ. അബ്ദുല്‍ സലാമിന് കണ്ണീരോടെ വിട

Web Desk
1 Min Read

പയ്യന്നൂര്‍: നിരവധി ശിഷ്യഗണങ്ങളുള്ള പയ്യന്നൂര്‍ പെരുമ്പയിലെ പ്രൊഫ. എസ് കെ അബ്ദുല്‍ സലാമിന്റെ വിയോഗം ജില്ലയിലെ സാമൂഹ്യ- സാംസ്‌കാരിക- വിദ്യാഭ്യാസ രംഗത്തുള്ളവരെ ദു:ഖത്തിലാഴ്ത്തി. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ ദീര്‍ഘകാലം പ്രൊഫസര്‍, വിദേശത്ത് അല്‍ ഐന്‍ (യു എ ഇ) ദാറുല്‍ ഹുദാ ഇസ്ലാമിക് സ്‌കൂളില്‍ പ്രിന്‍സിപ്പല്‍, ഉളിയത്ത്കടവ് ഐ എസ് ഡി സ്‌കൂളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ നിലകളില്‍ പ്രശസ്ത സേവനം അനുഷ്ഠിച്ചിരുന്നു.

city exchange

മികച്ച പ്രാസംഗികനും എഴുത്തുകാരനുമായിരുന്നു. എല്ലാവരെയും ആകര്‍ഷിക്കുന്ന സംസാരരീതി, ചരിത്രങ്ങളും ശാസ്ത്രവും വളരെ വ്യക്തമായും ആധികാരികമായും മുടങ്ങാതെ വിവരണങ്ങള്‍ നല്‍കുന്ന പരന്ന വായനയിലൂടെ നേടിയ കഴിവ് നേരിട്ടറിയുന്നവര്‍ക്ക് മനസ്സിലാവും.

വായനയില്‍ ആകൃഷ്ടനായ പ്രൊഫസര്‍ മാതൃകാ അധ്യാപകനും വിദ്യാര്‍ഥികളെ സല്‍പന്ഥാവിലേക്ക് നയിക്കാനുതകുന്ന മോട്ടിവേറ്ററും കൂടിയായിരുന്നു. തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ പരിഷ്‌കരണ കാര്യങ്ങള്‍ക്ക് നേതൃത്വവും വഹിച്ചിരുന്നു.

വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സാമൂഹ്യ- സാംസ്‌കാരിക- വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ഗൃഹം സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി. ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനീയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ചെയര്‍മാന്‍ കെ എം അഷ്റഫ് അനുശോചന സന്ദേശത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

- Advertisement -
Ad image

പ്രൊഫ. അബ്ദുല്‍ സലാമിന് 82 വയസ്സായിരുന്നു. നഫീസയാണ് ഭാര്യ. മക്കള്‍: ഫാത്തിമ, ഷഫീക്ക്, റഫീക്ക്, ഷമീം (ബാംഗ്ലൂര്‍), സന. മരുമക്കള്‍: ആസാദ്, സിനാന്‍, സുവൈന.

Share This Article
Leave a Comment
error: Content is protected !!