Featured
പാരിറ്റി പാരീസ് ഇവന്റ് റണ്‍വേ ഫാഷന്‍ ഷോയില്‍ നദ മുഹമ്മദ് വഫ പങ്കെടുത്തു

പാരീസ്: രണ്ട് തവണ ഒളിമ്പ്യനും ഒളിമ്പിക് ഗെയിംസില്‍ മത്സരിച്ച ആദ്യ ഖത്തരി വനിതാ നീന്തല്‍ താരവുമായ നദ മുഹമ്മദ് വഫ പാരിറ്റി പാരിസ് ഇവന്റിലെ റണ്‍വേ ഫാഷന്‍ ഷോയില്‍ പങ്കെടുത്തു.


നാല് തവണ ഒളിമ്പ്യനും മുന്‍ ഐഒസി എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗവുമായ ആഞ്ചല റഗ്ഗീറോ ആതിഥേയത്വം വഹിച്ച പാരിറ്റി പാരീസ് കായിക വ്യവസായത്തിലുടനീളം സ്ത്രീകളുടെ ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുകയും നാളിതുവരെയുള്ള ലിംഗസമത്വ പുരോഗതി അടയാളപ്പെടുത്തുകയും ചെയ്ത 24 ഒളിമ്പ്യന്‍മാരും പാരാലിമ്പ്യന്‍മാരും ഉള്‍പ്പെടുന്ന ഫാഷന്‍ ഷോയിലൂടെയാണ് പാരീസ് 2024നെ ആദരിച്ചത്.

പാരീസിലെ പാലൈസ് ഗാര്‍നിയറില്‍ നടന്ന ആഘോഷം ഫാഷന്റെ ആഗോള തലസ്ഥാനത്ത് വനിതാ അത്ലറ്റുകള്‍ മാത്രം അവതരിപ്പിക്കുന്ന ആദ്യത്തേതായി അടയാളപ്പെടുത്തി. നദ മുഹമ്മദ് വഫയ്ക്കൊപ്പം നടന്ന കായികതാരങ്ങളില്‍ കെറി വാല്‍ഷ് ജെന്നിംഗ്സ്, എനിയോള ആലുക്കോ, ല28 ചീഫ് അത്ലറ്റ് ഓഫീസറും ഒളിമ്പിക് നീന്തല്‍ താരവുമായ ജാനറ്റ് ഇവാന്‍സ്, ഐഒസി അത്ലറ്റ്സ് കമ്മീഷന്‍ അംഗവും ബിഎംഎക്സ് അത്ലറ്റുമായ സാറ വാക്കര്‍ എന്നിവരും ഉള്‍പ്പെടുന്നു. ഒളിമ്പിക്സ് മൂവ്മെന്റില്‍ നിന്നും അന്താരാഷ്ട്ര കായികരംഗത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികള്‍ പങ്കെടുത്തു.


