അല്‍ഖോര്‍ അല്‍ ദഖിറയില്‍ ലുലു ഗ്രൂപ്പ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ്

Web Desk
3 Min Read

ദോഹ: ഖത്തറില്‍ 2022ല്‍ 22 സ്‌റ്റോറുകള്‍ തുറക്കുമെന്ന ലുലു ഗ്രൂപ്പിന്റെ പ്രതിജ്ഞാബദ്ധത പൂര്‍ത്തിയായി. അല്‍ഖോര്‍ അല്‍ദഖിറയിലാണ് ഖത്തറിലെ 22-ാമത് ഹൈപ്പര്‍ മാര്‍ക്കറ്റും ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറും തുറന്ന് മറ്റൊരു വിജയ ഗോള്‍ നേടിയത്.

city exchange

ഞങ്ങളുടെ യൂട്യൂബ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:

ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫലി എം എ, ഗ്രൂപ്പ് ഡയറക്ടര്‍മാരായ ഡോ. മുഹമ്മദ് അല്‍ത്താഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. സലിം എം എ, മുതിര്‍ന്ന മാനേജ്മെന്റ് ഉദ്യോഗസ്ഥര്‍, അബ്ദുല്ല അല്‍ മുഹന്ദി, ഖലീഫ അല്‍ മുഹന്നദി തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
അല്‍ ഖോറിലെ അല്‍ ദക്കീറയില്‍ രണ്ട് ലെവല്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ 7800 ചതുരശ്ര മീറ്ററില്‍ എല്ലാ ജനപ്രിയ ലുലു റീട്ടെയില്‍ ഫീച്ചറുകളും ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും, മാംസത്തിന്റെയും കടല്‍ വിഭവങ്ങളുടെയും ഏറ്റവും മികച്ച കട്ട്, ജനപ്രിയമായ ‘ലുലു കണക്റ്റ്’ ഡിജിറ്റല്‍ ഷോകേസ് ഇന്‍-സ്റ്റോര്‍ എന്നിവ ഇവിടെയുണ്ട്.

- Advertisement -
Ad image

ലുലു ഫാഷന്‍, ലഗേജ്, സ്റ്റേഷനറി, സ്‌പോര്‍ട്‌സ് ആന്റ് ഫിറ്റ്‌നസ്, പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ ജനപ്രിയ ലുലു ഷോപ്പിംഗ് സ്റ്റേഷനുകളും ഈ സ്റ്റോറില്‍ ഉള്‍പ്പെടുന്നു. 500 പ്രത്യേക പാര്‍ക്കിംഗ് സ്ഥലങ്ങളും 18 ചെക്ക്ഔട്ട് കൗണ്ടറുകളും ഉപയോഗിച്ച് സൗകര്യപ്രദമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തത്. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം എ ടി എം കൊണ്ടറും ടെലികോം സ്റ്റോറും ഉണ്ട്.

2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ വന്‍ വിജയത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്കും ഖത്തര്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നതായി ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. യൂസഫ് അലി എം എ മാധ്യമങ്ങളോട് പറഞ്ഞു.

ലോകകപ്പിന് വിവിധ രാജ്യങ്ങളിലെ ആരാധകരെ മികച്ച രീതിയില്‍ സേവിക്കുന്നതിനായി 220 ജീവനക്കാരടങ്ങുന്ന ടീമിനെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സമര്‍പ്പിക്കുകയും അവരുടെ അഭിരുചിക്കനുസരിച്ച് ഗുണനിലവാരമുള്ള ഭക്ഷണം നല്‍കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.

ദൈവകൃപയാല്‍ ഖത്തറില്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ കുറവോ വിലക്കയറ്റമോ ഇല്ലാതിരുന്നതിനാല്‍ തങ്ങളുടെ പദ്ധതി വിജയിച്ചുവെന്നും ലോകകപ്പിന് മുന്നോടിയായി തങ്ങള്‍ വാഗ്ദ്ധാനം ചെയ്തത് ഇക്കാര്യമാണെന്നും ഡോ. യൂസഫലി പറഞ്ഞു.

അല്‍ ദഖീറയിലെ പുതിയ സ്റ്റോറിനെക്കുറിച്ച് സംസാരിക്കവെ, ലുലു ഗ്രൂപ്പിന്റെ രാജ്യത്തുടനീളമുള്ള വിപുലീകരണ പദ്ധതിയുടെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. ‘അടുത്ത വര്‍ഷം ആറ് ഔട്ട്ലെറ്റുകള്‍ കൂടി തുറക്കാന്‍ പദ്ധതിയുള്ളതായും അദ്ദേഹം അറിയിച്ചു.

യാത്രാ സമയം ലാഭിച്ച് അതത് പ്രദേശങ്ങളില്‍ പുതിയ സ്റ്റോറുകള്‍ തുറന്ന് ഖത്തറിലെ പരമാവധി ആളുകളിലേക്ക് എത്തിക്കുകയാണ് ലുലുവിന്റെ പദ്ധതിയെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ത്താഫ് പറഞ്ഞു.

മെഗാ ദ്രവീകൃത പ്രകൃതി വാതക (എല്‍ എന്‍ ജി) ട്രെയിനുകളുടെ നോര്‍ത്ത് ഫീല്‍ഡ് എക്‌സ്പാന്‍ഷന്‍ (എന്‍ എഫ് ഇ) വികസന പദ്ധതിയെ തുടര്‍ന്ന് സമീപഭാവിയില്‍ പ്രതീക്ഷിക്കുന്ന വര്‍ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് പുറമെ അല്‍ ദഖീറയിലെയും അതിന്റെ പ്രാന്തപ്രദേശങ്ങളിലെയും നിവാസികള്‍ക്ക് പുതിയ ഔട്ട്ലെറ്റ് സേവനം നല്‍കുമെന്ന് ഡോ. അല്‍ത്താഫ് പറഞ്ഞു.

ലോകകപ്പ് ആരാധകരില്‍ നിന്ന് തങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും വലിയ അളവില്‍ ഗുണമേന്മയുള്ള ഭക്ഷണം നല്‍കി ലോകമെമ്പാടുമുള്ള ആരാധകരെ സേവിക്കുക എന്നതായിരുന്നു ട പ്രധാന ശ്രദ്ധയെന്നും അദ്ദേഹം വിശദമാക്കി.

അല്‍ ഖോറിന്റെ പ്രാന്തപ്രദേശത്തുള്ള ലുലു ഗ്രൂപ്പിന്റെ രണ്ടാമത്തെ ഔട്ട്ലെറ്റാണിത്. എ ടി എമ്മുകള്‍, മണി എക്സ്ചേഞ്ച്, ട്രാവല്‍ ഏജന്‍സി, ഫാര്‍മസി, പെര്‍ഫ്യൂം സ്റ്റോര്‍, ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍, വാച്ച് ഷോപ്പ്, ഗിഫ്റ്റ് റാപ്പിംഗ്, റെസ്റ്റോറന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ഉല്‍പ്പന്ന ശ്രേണികളും സൗകര്യങ്ങളുമുള്ള 7800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള അല്‍ ദഖീറ പ്രദേശത്ത് സ്ഥാപിച്ച ആദ്യത്തെ ഏറ്റവും വലിയ സ്റ്റോറാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്.

Share This Article
Leave a Comment
error: Content is protected !!