

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 പാരമ്പര്യം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി എജ്യുക്കേഷന്‍ എബൗവ് ആള്‍ ഫൗണ്ടേഷനും സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും സിറിയ, തുര്‍ക്കി, യമന്‍ എന്നിവിടങ്ങളിലെ അഭയാര്‍ഥികള്‍ക്കും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട സമൂഹങ്ങള്‍ക്കുമായി 27 ടെന്റുകള്‍ ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചു.

ഈ 27 ടെന്റുകളില്‍ ചിലത് അല്‍ ബിദ പാര്‍ക്കിലെ ഫാന്‍ ഫെസ്റ്റിവല്‍ പോലെ സന്ദര്‍ശക ആരാധകരെ സേവിക്കാന്‍ ഉപയോഗിച്ചിരുന്നു. സഹ ഹാദിദ് ആര്‍ക്കിടെക്റ്റാണ് ടെന്റുകള്‍ രൂപകല്‍പന ചെയ്തത്.


2022 ഫിഫ ലോകകപ്പ് ഖത്തറിനോടനുബന്ധിച്ച് നടന്ന ‘സ്‌കോറിംഗ് ഫോര്‍ ദ ഗോളുകള്‍’ കാമ്പെയ്നിന്റെ സമാപന ചടങ്ങില്‍ എജുക്കേഷന്‍ എബൗവ് ആള്‍ ചെയര്‍പേഴ്സണ്‍ ശൈഖ മോസ ബിന്‍ത് നാസറിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടത്തിയത്.
കൂടാരം വേര്‍പെടുത്തി കുടിയൊഴിപ്പിക്കപ്പെട്ട കുട്ടികള്‍ക്കായി ക്ലാസ് മുറിയായി ഉപയോഗിക്കുന്നതിന് യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തേക്ക് അയയ്ക്കും. ലോകകപ്പില്‍ ഉപയോഗിക്കുന്ന മറ്റ് ടെന്റുകള്‍ യെമനിലേക്കും സിറിയയിലേക്കും അയക്കുമെന്നും അല്‍ ബിദയിലെ ഫാന്‍ സോണിലെ സഹ ഹാദിദ് ആര്‍ക്കിടെക്സ് രൂപകല്‍പന ചെയ്ത സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പവലിയന്‍ ടെന്റില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ ശൈഖ മോസ പറഞ്ഞു.

