

മക്ക: അമേരിക്കന്‍ പാസ്‌പോര്‍ട്ടുള്ള ഇസ്രായേലി മാധ്യമ പ്രവര്‍ത്തകനെ മക്കയില്‍ പ്രവേശിക്കാന്‍ സഹായിച്ച സൗദി അറേബ്യന്‍ പൗരനെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു. മുസ്‌ലിംകള്‍ക്കുള്ള ട്രാക്കിലൂടെ അമുസ്‌ലിം മാധ്യമ പ്രവര്‍ത്തകനെ സൗദി പൗരന്‍ മക്കയിലേക്ക് കടത്തുകയായിരുന്നു.

സൗദി പൗരനെതിരെയുള്ള കേസ് പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പൊലീസ് അറിയിച്ചു. മാധ്യമ പ്രവര്‍ത്തകനെതിരായ കേസ് നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും മക്ക പൊലീസ് അറിയിച്ചു. സൗദി പൗരന്റെ സഹായത്തോടെയാണ് ഹജ്ജിനിടെ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ മക്കയിലും അറഫയിലും നുഴഞ്ഞു കയറിയത്.

മക്കയില്‍ അമുസ്‌ലിംകള്‍ക്ക് പ്രവേശനമില്ലെന്ന് അറിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ നിയമങ്ങള്‍ ലംഘിക്കുകയായിരുന്നു.

