Featured
ഗാസയില്‍ വെടിനിര്‍ത്തല്‍ ഞായറാഴ്ച രാവിലെ 8:30ന്

ദോഹ: ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ ജനുവരി 19 ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 8:30ന് (ദോഹ സമയം രാവിലെ 9:30) ആരംഭിക്കുമെന്ന് ദോഹയിലെ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.


പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി എക്സിലെ ഒരു പോസ്റ്റില്‍ എഴുതി, ‘കരാറിലെ കക്ഷികളും മധ്യസ്ഥരും ഏകോപിപ്പിച്ചതുപോലെ, ഗാസ മുനമ്പില്‍ ജനുവരി 19 ഞായറാഴ്ച രാവിലെ 8:30ന് ഗാസയിലെ വെടിനിര്‍ത്തല്‍ ആരംഭിക്കും.’

മുന്‍കരുതല്‍ എടുക്കാനും പരമാവധി ജാഗ്രത പാലിക്കാനും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കാനും അദ്ദേഹം ഉപദേശിച്ചു.


