

ദോഹ: ഖത്തറിലെ കല്പകഞ്ചേരിക്കാരായ പ്രവാസികളുടെ സംഘടന ‘ഒരുമ’യുടെ നേതൃത്വത്തില്‍ ഈദ് സൗഹൃദ സംഗമവും സാംസ്കാരിക സമ്മേളനവും തിങ്കളാഴ്ച രാവിലെ 10 മണിമുതല്‍ വൈകിട്ട് 7 വരെ അബുഹമൂറിലെ ന്യൂ ഐഡിയല്‍ സ്കൂളില്‍ നടക്കും. സംഗമം ആസ്റ്റര്‍ ഡി എം മെഡിക്കല്‍ സെന്റര്‍ ചെയര്മാന് പദ്മശ്രീ ഡോ. ആസാദ് മൂപ്പന് ഉദ്ഘാടനം ചെയ്യും.

ഐ സി സി ചെയര്മാന് ബാബുരാജ്, ഒരുമ യു എ ഇ ചാപ്റ്റര്‍ പ്രസിഡന്റ് ബഷീര്‍ പടിയത്ത്, ഉസ്മാന് കല്ലന് എന്നിവര്‍ സംസാരിക്കും. വെളിച്ചം ചെയര്മാന് ഡോ. അബ്ദുല്‍ അഹദ് മദനി പെരുന്നാള്‍ സന്ദേശം നല്‍കും.

ഖത്തറിലെ പ്രമുഖ ഗായകര്‍ നയിക്കുന്ന ഈദ് ഇശല്‍, വിവിധ സാംസ്കാരിക പരിപാടികള്‍, ഒരുമ നടത്തിയ ‘നാട്ടൊരുമ’ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം എന്നിവ അരങ്ങേറും.
