

ദോഹ: ഖത്തറില്‍ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം കുറയുന്നു. രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്.

വെള്ളിയാഴ്ച 3204 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ 4072 പേര്‍ രോഗമുക്തരായതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലുള്ളവരില്‍ 2772 പേര്‍ക്കും വിദേശത്തു നിന്നും ഖത്തറിലേക്ക് യാത്ര ചെയ്ത് എത്തിയവരില്‍ 432 പേര്‍ക്കുമാണ് രോഗബാധയുണ്ടായത്.

നിലവില്‍ രോഗബാധയിലുള്ളവരുടെ എണ്ണം 40832 ആണ്. ഇതുവരെ ഖത്തറില്‍ കോവിഡ് പോസിറ്റീവായവര്‍ 317277 പേരും രോഗമുക്തരായവര്‍ 275813 പേരുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനകം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെയായി 632 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനകം ഒന്‍പത് പേരെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 106 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ആശുപത്രിയില്‍ ചികിത്സയ്ക്ക് 51 പേരെ കൂടി പ്രവേശിപ്പിച്ചതോടെ 522 പേര്‍ ആശുപത്രിയിലുണ്ട്.

