

ദോഹ: റമദാനില്‍ തൊള്ളായിരത്തിലേറെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം (എം ഒ സി ഐ) അറിയിച്ചു. പ്രധാന വില്‍പ്പന കേന്ദ്രങ്ങളുമായി ഏകോപിപ്പിച്ച് ഇന്നലെ ആരംഭിച്ച വിലക്കിഴിവ് റമദാന്‍ അവസാനം വരെ പ്രാബല്യത്തിലുണ്ടാകും.

ഈ വിശുദ്ധ മാസത്തില്‍ കുറഞ്ഞ വിലയ്ക്ക് ഉപഭോക്തൃ ഉത്പന്നങ്ങള്‍ക്കായി പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങള്‍ ലഭ്യമാക്കി, ഭക്ഷണം വാങ്ങുന്നതിനും ചെലവാക്കുന്നതിനും വേണ്ടിയുള്ള ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ തുടര്‍ച്ചയായ താത്പര്യത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് ഈ സംരംഭം വരുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

റമദാനില്‍ ഒരു കുടുംബത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണവും ഉപഭോക്തൃ വസ്തുക്കളും പതിവുപോലെ കിഴിവുള്ള ഇനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. വര്‍ഷങ്ങളായി മന്ത്രാലയം ഈ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്.
അരി, മൈദ, നൂഡില്‍സ്, തൈര്, പാലുത്ന്നങ്ങള്‍, ധാന്യങ്ങള്‍, കോണ്‍ഫ്‌ളേക്കുകള്‍, പൊടിച്ചതും ബാഷ്പീകരിച്ചതുമായ പാല്‍, പാചക എണ്ണ, വെണ്ണ, ചീസുകള്‍, ജ്യൂസുകള്‍, പഞ്ചസാര, കാപ്പി, ഉപ്പ്, ഈത്തപ്പഴം, കുപ്പിവെള്ളം, ടിഷ്യൂ പേപ്പര്‍, ഡിറ്റര്‍ജന്റ് പൗഡര്‍, പേസ്ട്രികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ശീതീകരിച്ച പച്ചക്കറികള്‍, കോഴിയിറച്ചിയും അതിന്റെ ഉത്പന്നങ്ങളും, മുട്ട, ഇറച്ചി ഉത്പന്നങ്ങള്‍, തക്കാളി പേസ്റ്റ്, ചായ, നെയ്യ്, യീസ്റ്റ്, വ്യക്തിഗത ശുചിത്വ ഇനങ്ങള്‍, ഗാര്‍ഹിക ക്ലീനിംഗ് ഏജന്റുകള്‍, മാലിന്യ സഞ്ചികള്‍ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി സാധനങ്ങളാണ് പട്ടികയിലുള്ളത്.
പട്ടികയില്‍ ഉള്‍പ്പെടുന്നവയുടെ പൂര്‍ണ വിവരങ്ങള്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യാവുന്നതാണ്:
https://www.moci.gov.qa//wp-content/uploads/2023/03/moci001.pdf

