

ദോഹ: മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റും പി കെ കുഞ്ഞനന്തന്റെ മരണത്തിന്റെ ദുരൂഹതയും ഉള്‍പ്പെടെ വിവാദം കത്തിനില്‍ക്കെ ഇ ടി മുഹമ്മദ് ബഷീറും കെ എം ഷാജിയും സി പി ജോണും ഖത്തറില്‍.

ഇന്ന് വൈകിട്ട് ആറു മണിക്ക് മാള്‍ സിഗ്നലിന് സമീപത്തെ റീജന്‍സി ഹാളില്‍ നടക്കുന്ന മലപ്പുറം പെരുമ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് നേതാക്കള്‍ ഖത്തറിലെത്തിയത്.

മലപ്പുറം പെരുമ സീസണ്‍ 5 കലാ- കായിക മാമാങ്കത്തിന്റെ സമാപനത്തില്‍ വൈകിട്ട് ആറിന് ഗായിക രഹന നയിക്കുന്ന ഇശല്‍ പെരുമ അരങ്ങേറും.
