ഈത്തപ്പഴ മഹോത്സവം സമാപിച്ചു

Web Desk
1 Min Read

ദോഹ: സൂഖ് വാഖിഫ് അല്‍ അഹമ്മദ് സ്‌ക്വയറില്‍ നടന്ന എട്ടാമത് പ്രാദേശിക ഈത്തപ്പഴ മഹോത്സവം കാണാനും വാങ്ങാനുമെത്തിയത് ആയിരങ്ങള്‍. ജൂലായ് 27ന് ആരംഭിച്ച ഈത്തപ്പഴ മഹോത്സവം പത്തു ദിവസമാണ് നീണ്ടുനിന്നത്.

city exchange

ഖത്തറിലെ 103 പ്രാദേശിക ഫാമുകള്‍ പങ്കെടുത്ത മഹോത്സവത്തില്‍ 14 വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഒന്നേമുക്കാല്‍ ലക്ഷത്തിലേറെ കിലോഗ്രാം ഈത്തപ്പഴമാണ് മഹോത്സവത്തില്‍ വിറ്റുപോയത്.

ഏഴാമത് ഈന്തപ്പഴ മഹോത്സവത്തില്‍ 85 പ്രാദേശിക ഫാമുകളായിരുന്നു പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് ഫാമുകളുടെ എണ്ണത്തില്‍ ഈ വര്‍ഷമുണ്ടായത്.

ഈന്തപ്പഴങ്ങളോടൊപ്പം വ്യത്യസ്ത ഈത്തപ്പഴ വിഭവങ്ങളും മഹോത്സവത്തിലുണ്ടായിരുന്നു. കേക്ക്, ജാം, ജ്യൂസ്, അട, കുഴമ്പ് തുടങ്ങിയ ഇനങ്ങളാണ് ഈത്തപ്പഴം കൊണ്ടുണ്ടാക്കി വില്‍പ്പനയ്‌ക്കെത്തിയത്.

- Advertisement -
Ad image

ഈത്തപ്പഴ കര്‍ഷകര്‍ക്ക് പരസ്പരം ആശയങ്ങള്‍ കൈമാറാനും പുതിയ അറിവുകള്‍ പങ്കുവെക്കാനുമുള്ള വേദിയും മഹോത്സവത്തില്‍ ഒരുക്കിയിരുന്നു. പാക്കേജിംഗ് ടെക്ക്‌നിക്കുകള്‍, പുതിയ ഇനങ്ങളുടെ കണ്ടെത്തല്‍, ഫാമുകള്‍ പരസ്പരം സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും സാഹചര്യങ്ങളുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!